പുതുക്കാട് കെ.എസ്.ആർ.ടി.സി സ്റ്റാന്‍ഡിന് മുന്നിലുണ്ടായ അപകടം

സ്റ്റാൻഡിലേക്ക് അശ്രദ്ധമായി പ്രവേശിച്ച ബസിൽ ബൈക്ക് ഇടിച്ച് യുവാവിന് പരിക്ക്

ആമ്പല്ലൂർ: പുതുക്കാട് കെ.എസ്.ആർ.ടി.സി സ്റ്റാന്‍ഡിലേക്ക് അശ്രദ്ധമായി പ്രവേശിച്ച ബസിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു അപകടം. തൃശൂർ ഭാഗത്തുനിന്ന് വന്ന ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നതിനിടെ പിറകിൽ നിന്ന് വന്ന ബൈക്ക് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

സർവിസ് റോഡിലൂടെ വന്നാണ് ബസുകൾ സ്റ്റാൻഡിലേക്ക് പ്രവേശിക്കേണ്ടത്. എന്നാൽ ദീർഘദൂര ബസുകൾ ദേശീയപാതയിലൂടെ അമിത വേഗതയിലെത്തി പിറകിലെ വാഹനങ്ങളെ ശ്രദ്ധിക്കാതെ സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നതാണ് അപകടങ്ങൾക്കിടയാക്കുന്നത്. ഇത്തരത്തിൽ സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ബസ് ഡ്രൈവർമാർക്കെതിരെ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ സ്റ്റാൻഡിന് മുന്നിൽ മൂന്ന് അപകടങ്ങളാണ് സംഭവിച്ചത്. ഇതിൽ കാറിടിച്ച് ഗുരുതര പരിക്കേറ്റ ചത്തീസ്ഗഢ് സ്വദേശി ചികിത്സയിലാണ്.

Tags:    
News Summary - man injured after bike carelessly hits bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.