ജി​ല്ല ക​ല​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​ൻ ഗാ​ന ചി​ത്രീ​ക​ര​ണ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​രോ​ടൊ​പ്പം

കലക്ടറുടെ അഭിനയം തകർത്തു; തരംഗമായി തെരഞ്ഞെടുപ്പ് ബോധവത്കരണ ഗാനം

ചെ​റു​തു​രു​ത്തി: ‘കാ​ന്താ, ഞാ​നും വ​രാം തൃ​ശൂ​ർ വോ​ട്ടി​ങ് പൂ​രം കാ​ണാ​ൻ’ എ​ന്ന വ​രി​ക​ൾ പാ​ടി ജി​ല്ല ക​ല​ക്ട​ർ അ​ഭി​ന​യി​ച്ച​പ്പോ​ൾ ക​ട്ട് പ​റ​യാ​ൻ മ​റ​ന്ന് സം​വി​ധാ​യ​ക​ൻ. അ​ത്ര​യും മ​നോ​ഹ​ര​മാ​യാ​ണ് ഒ​റ്റ ടേ​ക്കി​ൽ ത​ന്നെ ക​ല​ക്ട​ർ ശിഖ സു​രേ​ന്ദ്ര​ൻ ത​ക​ർ​ത്ത​ഭി​ന​യി​ച്ച​ത്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ജി​ല്ല​യി​ലെ സ്വീ​പ് ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല ക​ല​ക്ട​ർ പാ​ടി​യ സ്വീ​പ് സോ​ങ് വി​ഡി​യോ ഇ​തി​ന​കം പ്ര​ചാ​രം നേ​ടി​.

മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ചെ​റു​തു​രു​ത്തി ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഇ​തി​ന്റെ ഷൂ​ട്ടി​ങ് ന​ട​ന്നി​രു​ന്ന​ത്. ചെ​റു​തു​രു​ത്തി ക​ഥ​ക​ളി സ്കൂ​ളി​ലെ ക്രി​യേ​റ്റീ​വ് ഡ​യ​റ​ക്ട​ർ ക​ലാ​മ​ണ്ഡ​ലം ഗോ​പാ​ല​കൃ​ഷ്ണ​ന്റെ​യും ഡ​യ​റ​ക്ട​ർ വി​നു ദേ​വ​ന്റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ഗാ​നം ചി​ത്രീ​ക​രി​ച്ച​ത്. ചെ​റു​പ്പ​ത്തി​ൽ ഗാ​നാ​ലാ​പ​ന​വും നൃ​ത്ത​വു​മെ​ല്ലാം പ​ഠി​ച്ചത് ഒ​റ്റ ടേ​ക്കി​ൽ ഓ​ക്കെ ആ​ക്കു​ക​യാ​യി​രു​ന്നു ക​ല​ക്ട​ർ.

ജ​ന​ങ്ങ​ളെ വോ​ട്ട് ചെ​യ്യാ​ൻ ക്ഷ​ണി​ക്കു​ന്ന ഗാ​ന​ത്തി​ന്റെ വ​രി​ക​ൾ എ​ഴു​തി​യ​ത് ജി​ല്ല ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ​ർ പി.​കെ. വേ​ലാ​യു​ധ​നാ​ണ്. തൃ​ശൂ​രി​ന്റെ ത​നി​മ​യും പൈ​തൃ​ക​വും ഉ​ൾ​ക്കൊ​ള്ളി​ക്കു​ന്ന രീ​തി​യി​ലാ​ണ് ചി​ത്രീ​ക​ര​ണം ന​ട​ത്തി​യ​ത്. 

Tags:    
News Summary - Collector's performance ruined; Election awareness song goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.