ടി.പി. മാധവനും കെ.വി. ആൻറണിക്കും നാടക പുരസ്​കാരം

തൃശൂര്‍: തൃപ്രയാര്‍ നാടക വിരുന്നിനോടനുബന്ധിച്ച് നല്‍കുന്ന 11-ാമത് രാമു കാര്യാട്ട് നാടക പുരസ്‌കാരത്തിന് നടൻ ടി.പി. മാധവനും കഴിമ്പ്രം വിജയന്‍ പുരസ്‌കാരത്തിന് കെ.വി. ആൻറണിയും അർഹരായി. നാടകരംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം നല്‍കുന്നതെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. ജൂറി ചെയര്‍മാന്‍ സതീഷ് സംഘമിത്ര, എം.ആര്‍. ഗോപാലകൃഷ്ണന്‍, സോമന്‍ താമരക്കുളം, എൻ.കെ. ഹരിശ്ചന്ദ്രന്‍ എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. ഈ മാസം 24 മുതല്‍ ഒക്ടോബര്‍ ഏഴ് വരെ നടക്കുന്ന പ്രഫഷനല്‍ നാടകമേളയോടനുബന്ധിച്ച് അവാര്‍ഡ് വിതരണം ചെയ്യും. സതീഷ് സംഘമിത്ര, കെ.വി. പീതാംബരന്‍, എം.ആര്‍. ഗോപാലകൃഷ്ണന്‍, സോമന്‍ താമരക്കുളം, കെ.വി. രാമകൃഷ്ണന്‍ എന്നിവർ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.