സിനിമ പ്രദർശനവും ചർച്ചയും

തൃപ്രയാർ: എടമുട്ടം ചായം സിനിമ സോഷ്യൽ ഫോറത്തി​െൻറ ആഭിമുഖ്യത്തിൽ ശനിയാഴ്ച മുതൽ 29 വരെ സിനിമ പ്രദർശനം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ചായം സിനിമ ഹാളിൽ ശനിയാഴ്ച വൈകീട്ട് ആറിന് പ്രഫ. കെ.യു. അരുണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംവിധായകൻ പ്രിയനന്ദനൻ പങ്കെടുക്കും. പ്രദർശനങ്ങൾക്ക് ശേഷം ചർച്ചകളും നടക്കും. കെ.എസ്. സുഷിൽ, എം.വി. ജ്യോതിസ്, എം.ആർ. പ്രദീപ് കുമാർ, രാജേഷ് വേളേക്കാട്ട്, ഡോ. കെ.ബി. സജു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.