ആമ്പല്ലൂര്‍-: അളഗപ്പ ടെക്‌സ്‌റ്റൈല്‍സ് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസിെൻറ ആമ്പല്ലൂരിലെ ഓഫിസ് കെട്ടിടത്തിെൻറ ഉടമസ്ഥതയെച്ചൊല്ലി തര്‍ക്കം. ഒരു വിഭാഗം നേതാക്കള്‍ക്ക് ഓഫിസില്‍ പ്രവേശിക്കുന്നതിന് കോടതിയുടെ വിലക്കുണ്ട്. പരിശോധനക്കെത്തിയ അഭിഭാഷക കമീഷന് തടസ്സമുണ്ടാക്കിയ പ്രവര്‍ത്തകരെ പൊലീസെത്തി അനുനയിപ്പിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.പി. വിശ്വനാഥെൻറ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അളഗപ്പ ടെക്‌സ്‌റ്റൈല്‍സ് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസിെൻറ (ഐ.എന്‍.ടി.യു.സി) രജിസ്‌ട്രേഷന്‍ നഷ്്ടമായതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഓഫിസ് കെട്ടിടത്തിെൻറ മുകൾനില കെ.പി. വിശ്വനാഥെൻറ പിറന്നാള്‍ സ്മാരകമാക്കാനുള്ള ശ്രമമാണെന്ന് കാണിച്ച് മറുവിഭാഗം നേതാക്കള്‍ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കെ.പി. വിശ്വനാഥന്‍, വി.കെ. വേലുക്കുട്ടി, ഡേവീസ് അക്കര, ജോസ് ചാലിശ്ശേരി, കല്ലൂര്‍ ബാബു എന്നിവരുള്‍പ്പെടെ 11പേര്‍ ഓഫിസില്‍ പ്രവേശിക്കുന്നതും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും ഇരിങ്ങാലക്കുട മുന്‍സിഫ് കോടതി തടഞ്ഞു. വിശ്വനാഥന്‍ പക്ഷക്കാരായ വി.കെ. വേലുക്കുട്ടി, ജോസ് ചാലിശ്ശേരി എന്നിവരുടെ നേതൃത്വത്തില്‍ പുതിയ തൊഴിലാളി യൂനിയന്‍ രൂപവത്കരിച്ചിരുന്നു. ഈ യൂനിയെൻറ പ്രവര്‍ത്തനത്തില്‍ അതൃപ്തരായ ഒരു വിഭാഗം വരന്തരപ്പിള്ളി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ് പി.ടി. വിനയന്‍, ഹരീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ യൂനിയെൻറ നേതൃത്വം ഏറ്റെടുത്തു. ഐ.എന്‍.ടി.യു.സിക്ക് കീഴില്‍ അളഗപ്പ ടെക്സ്റ്റൈല്‍സ് ലേബര്‍ കോണ്‍ഗ്രസ് എന്ന സംഘടനയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. 1973ല്‍ കെ. കരുണാകരന്‍, പി.പി. ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ തൊഴിലാളികളില്‍നിന്ന് സമാഹരിച്ച തുകകൊണ്ട് വാങ്ങിയ കെട്ടിടത്തിലാണ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. ഈ കെട്ടിടം സ്വന്തം പേരിലാക്കാനും പിറന്നാള്‍ സ്മാരകമാക്കാനുമുള്ള വിശ്വനാഥന്‍ വിഭാഗത്തിെൻറ ശ്രമം നിയമപരമായി നേരിടുമെന്ന് ഐ.എന്‍.ടി.യു.സി ജില്ല വൈസ് പ്രസിഡൻറ് ആൻറണി കുറ്റൂക്കാരന്‍, കെ. ഗോപാലകൃഷ്ണന്‍ എന്നിവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.