സ്​കൂൾ പൗൾട്രി ക്ലബും കോഴി വളർത്തൽ പദ്ധതിയും

പാവറട്ടി: മൃഗസംരക്ഷണ വകുപ്പി​െൻറയും പാവറട്ടി പഞ്ചായത്തി​െൻറയും സംയുക്താഭിമുഖ്യത്തിൽ സ്കൂൾ പൗൾട്രി ക്ലബും കോഴി വളർത്തൽ പദ്ധതിയും ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എൻ.പി. ഖാദർ മോൻ ഉദ്ഘാടനം ചെയ്തു. 45 ദിവസം പ്രായമായ അഞ്ച് കോഴിക്കുഞ്ഞുങ്ങെളയും അഞ്ച് കിലോ തീറ്റയും മരുന്നും 50 വിദ്യാർഥികൾക്കും പട്ടികജാതി വിഭാഗത്തിലെ അഞ്ചുപേർക്ക് 10 കുഞ്ഞുങ്ങൾ വീതവുമാണ് വിതരണം ചെയ്തത്. ഗ്രാമപ്രിയ കോഴിക്കുഞ്ഞുങ്ങളാണ് നൽകിയത്. പഞ്ചായത്ത് വൈസ് പ്രസിഡൻറ് മിനി ലിയോ അധ്യക്ഷത വഹിച്ചു. വെന്മേനാട് എം.എ.എസ്.എം ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപകൻ കെ. ഹുസൈൻ സ്വാഗതം പറഞ്ഞു. പാവറട്ടി വെറ്ററിനറി സർജൻ ഡോ. പി.ഡി. രാഗേഷ് പദ്ധതി വിശദീകരിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബൂബക്കർ വട്ടകയിൽ, മുല്ലശ്ശേരി േബ്ലാക്ക് പഞ്ചായത്തംഗം മേരി ജോയി അറക്കൽ, ജിൽസൺ തോമസ്, പി.ടി.എ പ്രസിഡൻറ് വി.കെ. ജോസ് എന്നിവർ സംസാരിച്ചു. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ െഎ.കെ. ഹരി നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.