ചാവക്കാട്: പുന്നയിൽ െഡങ്കിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ച സാഹചര്യത്തിൽ അടിയന്തര കൊതുകുനിർമാർജന നടപടിക്ക് അധികൃതർ തയാറാകണമെന്ന് കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ കെ.പി.സി.സി മെംബർ പി.കെ. അബൂബക്കർ ആവശ്യപ്പെട്ടു. കനോലി കനാലിെൻറ തീരത്തുള്ള സ്വകാര്യ സ്ഥലത്ത് കല്യാണമണ്ഡപത്തിലെ മാലിന്യം തള്ളുന്നതുമൂലം പ്രദേശത്തെ മുഴുവൻ കുടിവെള്ളവും മലിനമായിരിക്കുകയാണ്. ശുദ്ധജലത്തിനായി നാട്ടുകാർ ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തിൽ നഗരസഭ അധികൃതർ ഉണർന്നുപ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ടു. എം.ബി. സുധീർ, സി. സലീം, ഷാഹിദ മുഹമ്മദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.