തൃശൂർ: ദേശീയ ഗ്രാമീണ ഉപജീവന മിഷെൻറ ഭാഗമായി കുടുംബശ്രീ ജില്ല മിഷന്‍ സ്റ്റാര്‍ട്ട് അപ് വില്ലേജ് സംരംഭകത്വ പദ്ധതിയിലേക്ക് മൈക്രോ എൻറര്‍പ്രൈസസ് കണ്‍സള്‍ട്ടൻറുമാരെ (എം.ഇ.സി) തിരഞ്ഞെടുക്കുന്നു. കൊടകര ബ്ലോക്കില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളിലെയും സമീപ പഞ്ചായത്തുകളിലെയും സ്ഥിരതാമസക്കാരായ 25 നും 45 നും മധ്യേയുള്ള കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബശ്രീ വനിത കുടുംബാംഗങ്ങള്‍ക്കും അപേക്ഷിക്കാം. പ്ലസ് ടുവാണ് യോഗ്യത. ബി.കോം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ചെറുകിട സംരംഭമേഖല മുന്‍പരിചയം എന്നിവയുള്ളവര്‍ക്ക് മുന്‍ഗണന. തിരഞ്ഞെടുക്കപ്പെടുന്നവര്‍ നാല് ദിവസത്തെ പരിശീലനത്തില്‍ പങ്കെടുക്കണം. അപേക്ഷ വിശദമായ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റിെൻറ പകര്‍പ്പും സഹിതം ജില്ല മിഷന്‍ ഓഫിസില്‍ സമര്‍പ്പിക്കണം. വിലാസം: ജില്ല മിഷന്‍ കോഒാഡിനേറ്റര്‍, കുടുംബശ്രീ ജില്ല മിഷന്‍ ഓഫിസ്, രണ്ടാം നില, കലക്ടറേറ്റ്, അയ്യന്തോള്‍ പി.ഒ, തൃശൂര്‍ - 3. കവറിന് മുകളില്‍ എം.ഇ.സി ക്കുളള അപേക്ഷ എന്ന് രേഖപ്പെടുത്തണം. അവസാന തീയതി 23. ഫോണ്‍ : 0487- 2362517
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.