ആമ്പല്ലൂര്‍-: പുതുക്കാട് പഞ്ചായത്തിലെ ഉഴിഞ്ഞാല്‍പാടം പാടശേഖരത്തില്‍ വെള്ളം കയറി നെല്‍കൃഷി നശിക്കുന്നു. പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന ആലപ്പാട്ട് ജനാര്ദനെൻറ എട്ടേക്കര്‍ നെൽകൃഷിക്കാണ് വെള്ളം ഭീഷണിയായത്. മുണ്ടകന്‍ കൃഷിക്കായി പത്തുദിവസം മുമ്പ് നട്ട ഞാറ് നശിച്ചുപോകുമെന്ന ആശങ്കയിലാണ് കര്‍ഷകന്‍. മാഞ്ഞാംകുഴി ഡാമില്‍ ഷട്ടറുകള്‍ പൂര്‍ണമായി തുറക്കാത്തതിനെ തുടര്‍ന്ന് കുറുമാലിപ്പുഴയിലെ ജലനിരപ്പ് ഉയര്‍ന്നതാണ് പാടശേഖരത്തില്‍ വെള്ളം കയറാന്‍ കാരണം. പുഴയില്‍നിന്ന് ഉഴിഞ്ഞാല്‍ തോട്ടിലൂടെയാണ് വെള്ളം പാടശേഖരത്തിലേക്കെത്തുന്നത്. കൃഷി വകുപ്പിെൻറയും പഞ്ചായത്ത് അധികൃതരുെടയും ഇറിഗേഷന്‍ ഉദ്യോഗസ്ഥരുെടയും ശ്രദ്ധയില്‍പെടുത്തിയെങ്കിലും ഫലമുണ്ടായില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.