റോഹിങ്ക്യൻ അഭയാർഥികളെ പുറത്താക്കരുത് -ജമാഅത്ത് കൗൺസിൽ തൃശൂർ: റോഹിങ്ക്യൻ അഭയാർഥികളെ പുറത്താക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതിനെ കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ജില്ല കൗൺസിൽ അപലപിച്ചു. ഇന്ത്യയിൽ കഴിയുന്ന റോഹിങ്ക്യൻ മുസ്ലിം അഭയാർഥികളെ സന്ദർശിച്ച് കാര്യങ്ങൾ പഠിക്കാനും യോഗം തീരുമാനിച്ചു. സംസ്ഥാന വർക്കിങ് പ്രസിഡൻറ് എ.എം. ഹാരിസ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് സി.ബി. കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. എ.എ. അഷ്റഫ്, എം.എം. ജലീൽ, അലീഖാൻ, ഹബീബ് ഖാൻ, പി.എ. അബ്ദുൽ ബഷീർ, നാഫി, ഫാറൂഖ് കേച്ചേരി, എം.എസ്. ഷാനവാസ്, സീതി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.