മാള: തൃശൂർ ജില്ല പഞ്ചായത്തിെൻറയും കുഴൂര്‍ വാദിക സാംസ്കാരിക വേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മൂന്നാം . കുഴൂര്‍ ഗവ. ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ സജ്ജമാക്കിയ കുഴൂര്‍ നാരായണ മാരാര്‍ വേദിയില്‍ നടക്കുന്ന നാടകരാവ് ആര്‍. ശ്രീകണ്ഠന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കുഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ശാന്തകുമാരി അധ്യക്ഷത വഹിച്ചു. സംസ്ഥാന സര്‍ക്കാറിെൻറ ഹരിതമിത്ര അവാര്‍ഡ് നേടിയ ജോണി പാലമറ്റത്തെ ജില്ല പഞ്ചായത്തംഗം നിർമല്‍ സി.പാത്താടന്‍ ആദരിച്ചു. മൂന്നാം നാടകരാവിെൻറ സപ്ലിമെൻറ് സംവിധായകന്‍ പയ്യന്നൂര്‍ മുരളി പ്രകാശനം ചെയ്തു. കണ്ടംകുളത്തി വൈദ്യശാല എം.ഡി കെ.പി. വിത്സന്‍, ജനറൽ കണ്‍വീനര്‍ പി.ആര്‍. അജിത്കുമാര്‍, പ്രസിഡൻറ് ടി.എസ്. പുഷ്പന്‍, ചെയര്‍മാന്‍ എം.എ. ജെയിംസ്, സി.ഒ. ഡേവീസ് എന്നിവര്‍ സംസാരിച്ചു. ഈമാസം 24വരെ ഏഴ് പ്രഫഷനല്‍ നാടകങ്ങളും കേരള കലാമണ്ഡലത്തിെൻറ വിവിധ നൃത്തരൂപങ്ങളും അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.