വെള്ളിക്കുളങ്ങര: രണ്ടുദിവസമായി പെയ്യുന്ന മഴയിൽ മറ്റത്തൂരിലെ പാടശേഖരങ്ങൾ വെള്ളത്തിലായി. വെള്ളിക്കുളം വലിയതോട് കവിഞ്ഞൊഴുകിയതിനെ തുടര്‍ന്നാണ് നെല്‍പാടങ്ങളില്‍ വെള്ളം കയറിയത്. നെല്‍ച്ചെടികളില്‍ കതിരുവന്ന കോടാലി പാടത്തും ഒരാഴ്ച മുമ്പ് ഞാറുനട്ട വെള്ളിക്കുളങ്ങര പാടത്തും കൃഷി വെള്ളത്തിലായി. കോടാലി പാടത്തെ ചില ഭാഗങ്ങളില്‍ കതിരുവന്ന നെല്‍ച്ചെടികള്‍ വെള്ളത്തില്‍ വീണനിലയിലാണ്. തോട് കവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് നേന്ത്രവാഴത്തോട്ടങ്ങളും വെള്ളത്തില്‍ മുങ്ങി. മഴ തുടര്‍ന്നാല്‍ കൃഷിനാശം സംഭവിക്കുമെന്ന ആശങ്കയിലാണ് മറ്റത്തൂരിലെ നെല്‍കര്‍ഷകര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.