വെള്ളക്കെട്ട് ഭീഷണിയിൽ പ്രദേശങ്ങൾ

മാള: വട്ടക്കോട്ടയില്‍ പുരയിടത്തിലെ കിണര്‍ ഇടിഞ്ഞുതാഴുകയും മാളപള്ളിപ്പുറത്ത് പുരയിടത്തി​െൻറ ചുറ്റുമതില്‍ തകര്‍ന്നുവീഴുകയുമുണ്ടായി. വട്ടക്കോട്ട ചക്കാമഠത്തില്‍ സുമതിയുടെ വീടിന് സമീപത്തെ കിണറാണ് ഞായറാഴ്ച രാവിലെ ആേറാടെ ഇടിഞ്ഞുതാഴ്ന്നത്. കിണറി​െൻറ സംരക്ഷണ ഭിത്തിയും മോട്ടോറും താഴേക്ക് പോയി. മാളപള്ളിപ്പുറം കോലഞ്ചേരി പൊറിഞ്ചുവി​െൻറ പുരയിടത്തിലെ ചുറ്റുമതിലാണ് ഇന്നലെ പുലര്‍ച്ചെ ഇടിഞ്ഞുവീണത്. അഞ്ച് മീറ്ററിലധികം ഭാഗത്തെ മതില്‍ തകര്‍ന്നിട്ടുണ്ട്. ജില്ലയിലെതന്നെ ഏറ്റവും താഴ്ന്ന ഭാഗങ്ങളില്‍ ഒന്നായ കുഴൂര്‍ ഗ്രാമപഞ്ചായത്തി​െൻറ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളക്കെട്ട് ഭീഷണിയിലാണ്. കുണ്ടൂര്‍, ആലമിറ്റം, തിരുത്ത, കഴിഞ്ചിത്തറ, കൊളത്തേരി, കൊച്ചുകടവ്, പള്ളിബസാര്‍ തുടങ്ങിയ പ്രദേശങ്ങളും അന്നമനട ഗ്രാമപഞ്ചായത്തിലെ നെടുമിറ്റം, വെണ്ണൂര്‍ തുടങ്ങിയ പ്രദേശങ്ങളും വെള്ളക്കെട്ട് ഭീഷണിയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.