മണ്ണുത്തി: ശക്തമായ മഴയിൽ മണ്ണുത്തി ദേശീയപാത, നടത്തറ റോഡ്, റോസ് ഗാർഡൻ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. റോസ് ഗാർഡനിൽ വീടുകളിൽ വെള്ളം കയറി. െവള്ളം കയറിയതിനാൽ മണ്ണുത്തി-നടത്തറ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ദേശീയപാത നിർമാണത്തിെൻറ ഭാഗമായി റോഡിലെ കാനകൾ അടഞ്ഞതിനാൽ വെള്ളം ഒഴുകിപ്പോകാത്തതാണ് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണം. ദേശീയപാതയിലും പരിസരങ്ങളിലും പെയ്തിറങ്ങുന്ന വെള്ളം താഴ്ന്ന ഭാഗമായ നടത്തറ റോഡിലേക്ക് ഒഴുകിയെത്തുകയാണ്. മണ്ണുത്തി മേൽപാല നിർമാണവുമായി ബന്ധപ്പെട്ട സാധനസാമഗ്രികൾ പഴയ റോഡിൽ കൂട്ടിയിട്ടതും നീരൊഴുക്കിനെ ബാധിച്ചിട്ടുണ്ട്. ഇതുവഴിയുള്ള ഗതാഗതം ദുസ്സഹമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.