ഗൗരി ലങ്കേഷ് വിയോജിപ്പി​െൻറ ഇര-^ബാലചന്ദ്രന്‍ വടക്കേടത്ത്

ഗൗരി ലങ്കേഷ് വിയോജിപ്പി​െൻറ ഇര--ബാലചന്ദ്രന്‍ വടക്കേടത്ത് ഗൗരി ലങ്കേഷ് വിയോജിപ്പി​െൻറ ഇര-- ബാലചന്ദ്രന്‍ വടക്കേടത്ത് ചാലക്കുടി: ഗൗരി ലങ്കേഷ് വിയോജിപ്പി​െൻറ ഇരയാണെന്ന് സാഹിത്യകാരൻ ബാലചന്ദ്രന്‍ വടക്കേടത്ത്. ചാലക്കുടിയില്‍ യൂത്ത് കോണ്‍ഗ്രസ് സ്വാതന്ത്ര്യം എ​െൻറ ജന്മാവകാശമെന്ന പേരില്‍ സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാന്ധിക്ക് നേരെ ഉയര്‍ന്ന തോക്ക് വീണ്ടും സംസാരിച്ചു തുടര്‍ന്നതി​െൻറ ഏറ്റവും പുതിയ ഉദാഹരണമാണ് ഗൗരി ലങ്കേഷ്. ദേശീയതയെയും മാനവികതയെയും പിളര്‍ത്തി ഇന്ത്യന്‍ സമൂഹത്തെ ഇത് വര്‍ഗീയവത്കരിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. യൂത്ത് കോണ്‍ഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡൻറ് ആല്‍ബിന്‍ പോള്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഷോണ്‍ പെല്ലിശേരി, അരുണ്‍ കാതിക്കുടം, ലിജോ ജോണ്‍, എം.എസ്. പ്രകാശ്, ദീപു ദിനേഷ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.