തൃശൂർ: യുവ എന്‍ജിനീയറുടെ കൈതല്ലിയൊടിച്ച കേസില്‍ ക്വട്ടേഷൻ നൽകിയ അഭിഭാഷകന്‍ മുങ്ങിയെന്ന് പൊലീസ്. അയ്യന്തോള്‍ എട്ടുകുളം വക്കത്ത് വീട്ടിൽ വി.ആര്‍. ജ്യോതിഷിനെതിരെയും കുറിച്ചിക്കര സ്വദേശി നെൽസണെതിരെയുമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. അഭിഭാഷകെൻറ മുൻകൂർ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. സംഘം ചേര്‍ന്ന് മര്‍ദിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് അഭിഭാഷകനെതിരെ ചുമത്തിയിരിക്കുന്നത്. നെല്‍സണ്‍ ഇടനിലക്കാരനാണ്. ഇരുവർക്ക് വേണ്ടിയും അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. അഭിഭാഷകെൻറ വീട് പൊലീസ് നിരീക്ഷണത്തിലാണ്. സംഭവത്തിൽ കടാങ്കുഴി മഞ്ഞാമറ്റത്തില്‍ സാബു വില്‍സണ്‍(27), പാറന്നൂര്‍ കപ്ലേങ്ങാട് വീട്ടില്‍ അജീഷ്(30) എന്നിവര്‍ മുമ്പ് അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായത്. ഉത്രാട നാളിൽ ശക്തനിലെ ഷോപ്പിങ് മാളിന് മുന്നില്‍ വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട് അഭിഭാഷകനും എന്‍ജിനീയറും തമ്മില്‍ തർക്കമുണ്ടായിരുന്നു. ഇതിെൻറ പ്രതികാരമായാണ് എൻജിനീയറും കൂർക്കഞ്ചേരി സ്വദേശിയുമായ ഗിരീഷിെൻറ കൈകൾ തല്ലിയൊടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.