കേന്ദ്രഭരണത്തിൻ കീഴിൽ ജനങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യം: ടി.എൻ. പ്രതാപൻ

തൃശൂർ: ദിനം പ്രതി പെട്രോളിനും ഡീസലിനും വില വർധിപ്പിച്ച് രാജ്യത്തെ കൊള്ളയടിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുറത്താക്കണമെന്ന് ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ. നല്ല ദിനങ്ങൾ സമ്മാനിക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയവർ, ജനങ്ങളെ ജീവിക്കാൻ അനുവദിക്കാത്ത സാഹചര്യത്തിലേക്ക് തള്ളി വിടുകയാണ്. പെട്രോളിയം ഉൽപന്നങ്ങളെ ജി.എസ്.ടി.യിൽ ഉൾപ്പെടുത്താതെ റിലയൻസ് ഗ്രൂപ്പിന് വേണ്ടി അനിയന്ത്രിതമായി വില വർധിപ്പിക്കുന്ന നരേന്ദ്രമോദി വർത്തമാനകാല ഇന്ത്യയുടെ ദുരന്തമാണ്. പെട്രോൾ ഡീസൽ വില വർധനക്കെതിരെ ഡി.സി.സി സംഘടിപ്പിച്ച പെട്രോൾ പമ്പ് ഉപരോധ സമരത്തി​െൻറ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു പ്രതാപൻ. നായ്ക്കനാൽ ജങ്ഷനിലെ പമ്പ് കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു. ഡി.സി.സി വൈസ് പ്രസിഡൻറ് ജോസ് വള്ളൂർ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ചെയർമാൻ ജോസഫ് ചാലിശേരി, മുൻ എം.എൽ.എ എം.പി.വിൻസ​െൻറ്, ഡി.സി.സി വൈസ് പ്രസിഡൻറുമാരായ രാജേന്ദ്രൻ അരങ്ങത്ത്, ഐ.പി. പോൾ, ഭാരവാഹികളായ പ്രഫ.ജോൺ സിറിയക്, ജോൺ ഡാനിേയൽ, സുന്ദരൻ കുന്നത്തുള്ളി, ടി.ജെ. സനീഷ്കുമാർ, ബിജോയ് ബാബു, ടി.കെ. പൊറിഞ്ചു, ഷാജി കോടങ്കണ്ടത്ത്, കെ.വി. ദാസൻ, സി.സി. ശ്രീകുമാർ, ജെയിംസ് പെല്ലിശേരി, കെ.കെ. ബാബു, കെ.ബി. ജയറാം, രവി താണിക്കൽ, എൻ.ആർ. സതീശൻ, എ. പ്രസാദ്, സജീവൻ കുരിയച്ചിറ, ഭാസ്കരൻ ആദംകാവിൽ, സി.എൻ. ഗോവിന്ദൻകുട്ടി,സുനിൽ അന്തിക്കാട്, പി. ശിവശങ്കരൻ, കെ. ഗിരീഷ്കുമാർ, കെ.കെ. അശോകൻ, കെ.സി. അഭിലാഷ്, ടി.ആർ. സന്തോഷ്കുമാർ, ഷീന ചന്ദ്രൻ, ബിന്ദു കുട്ടൻ, ജോർജ് ചാണ്ടി, കെ. രാമനാഥൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.