എരുമപ്പെട്ടി: സംസ്ഥാന അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ അണ്ടർ 18 പെൺകുട്ടികളുടെ വിഭാഗത്തിൽ 400 മീറ്റർ റേസിൽ ഒന്നാം സ്ഥാനം നേടിയ എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിനി ടി.ജെ. ജംഷീലയെ . എരുമപ്പെട്ടി അഡീഷനൽ എസ്.ഐ ടി.കെ. ബാലൻ ഉപഹാരം സമർപ്പിച്ചു. സിവിൽ പൊലീസ് ഓഫിസർ കെ.എസ്. ഓമന പൊന്നാട അണിയിച്ചു. ജില്ല പഞ്ചായത്തംഗം കല്യാണി എസ്. നായർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കുഞ്ഞുമോൻ കരിയന്നൂർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് മീന ശലമോൻ മുഖ്യാതിഥിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.