ഹൈവേയില്‍ നിർത്തിയിട്ട വാഹനങ്ങളിൽനിന്ന് ഡീസല്‍ മോഷണം: രണ്ടുപേര്‍ അറസ്​റ്റില്‍

ചാലക്കുടി: ദേശീയപാതയില്‍ നിർത്തിയിടുന്ന വാഹനങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. കല്ലൂര്‍ക്കാട് ചാറ്റുപാറ സ്വദേശികളായ പൂണാല്‍വീട്ടില്‍ കച്ചി എന്ന അരുണ്‍(19), മണിയന്‍തടം വടക്കേക്കര വീട്ടില്‍ സുധീഷ്(20) എന്നിവരാണ് അറസ്റ്റിലായത്. വലിയ വാഹനങ്ങളില്‍നിന്ന് ഡീസൽ മോഷ്ടിച്ച കേസിലാണ് ഇവരെ മണിയന്‍തടം മലമുകളിലെ ഷൂട്ടിങ്പാറയുടെ സമീപത്തുനിന്ന് അറസ്റ്റ് ചെയ്തത്. റോഡരികില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളുടെ ഡീസൽ ടാങ്കി​െൻറ പൂട്ട് തകര്‍ത്താണ് ഇവർ മോഷണം നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. കൊരട്ടി മുരിങ്ങൂരില്‍ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന മുരിങ്ങൂര്‍ സ്വദേശിയുടെ നാഷനല്‍ പെര്‍മിറ്റ് ലോറിയില്‍നിന്ന് ഡീസല്‍ ടാങ്ക് തകര്‍ത്ത് 70 ലിറ്റര്‍ ഡീസല്‍ മോഷ്്ടിച്ച കേസിലാണ് ഇവര്‍ പിടിയിലായത്. രാത്രി ദേശീയപാതയോരത്ത് പാര്‍ക്ക് ചെയ്ത വാഹനത്തി​െൻറ ഡീസല്‍ ടാങ്കി​െൻറ പൂട്ട് അടുത്തുള്ള വര്‍ക്ക് ഷോപ്പില്‍നിന്ന് ആയുധമെടുത്ത് ഇവര്‍ തകര്‍ക്കുകയായിരുന്നു. ചാലക്കുടി ഡിവൈ.എസ്.പി സി.എസ്. ഷാഹുല്‍ ഹമീദി​െൻറ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ കൊരട്ടി എസ്.ഐ കെ.എസ്. സുബീഷ്‌മോന്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ സതീശന്‍ മടപ്പാട്ടില്‍, പി.എം. മൂസ, വി.യു. സില്‍ജോ, ഷിജോ തോമസ്, വനിത സി.പി.ഒ സി.വി. ലീന എന്നിവര്‍ ഉണ്ടായിരുന്നു. 'ശശികലക്കെതിരെ യു.എ.പി.എ ചുമത്തണം' ചാലക്കുടി: കേരളത്തിലെ മതേതര എഴുത്തുകാര്‍ക്കെതിരെ വധഭീഷണി മുഴക്കുകയും തുടര്‍ച്ചയായി വര്‍ഗീയ പ്രസംഗം നടത്തുകയും ചെയ്യുന്ന ശശികലക്കെതിരെ യു.എ.പി.എ ചുമത്തി കേസെടുക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് കെ.കെ. അഫ്‌സല്‍ ആവശ്യപ്പെട്ടു. ഇ.കെ. നൗഷാദ്, എ.എം. സനൗഫല്‍, ഐ.ഐ. അബ്്ദുൽ മജീദ്, മീരാസ വെട്ടുകല്‍, നൗഷാദ് തളിക്കുളം, ആര്‍.എം. മനാഫ്, നൗഷാദ് തെരുവത്ത്, വി.പി. മന്‍സൂര്‍ അലി, എം.കെ. മിന്‍ഹാജ് തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.