പൊതുമരാമത്ത്​ കാര്യാലയത്തിൽ ഉദ്യോഗസ്​ഥ പോര്​

കൊടുങ്ങല്ലൂർ: പൊതുമരാമത്ത് റോഡ്സ് കാര്യാലയത്തിൽ ഉദ്യോഗസ്ഥ പോര് മുറുകുന്നു. മേൽ ഉദ്യോഗസ്ഥയുടെ മാനസിക പീഡനത്തിനും പ്രതികാര നടപടിക്കും ഇരയായ കീഴ് ഉദ്യോഗസ്ഥയെ സംരക്ഷിക്കാൻ രംഗത്തുവന്ന എൻ.ജി.ഒ യൂനിയൻ നേതാക്കൾ പോലും കേസിൽ അകപ്പെട്ട അവസ്യിലായി. തർക്കങ്ങളും വെല്ലുവിളിയും ഉണ്ടായതോടെ എ.എക്സി. കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതോടെ ബിജോയ്, സന്തോഷ്, ആനന്ദൻ എന്നീ യൂനിയൻ േനതാക്കൾ മുൻകൂർ ജാമ്യം നേടിയിരിക്കുകയാണ്. പാർട്ടി തലത്തിലെ ഇടപെടലും ഫലിക്കാതായതോടെ സർവിസ് സംഘടനാ നേതാക്കൾ അസ്വസ്ഥരാണ്. എ.എക്സിയായ മേൽ ഉദ്യോഗസ്ഥക്ക് എതിരായ എല്ലാ നീക്കങ്ങളും പൊതുമരാമത്ത് മന്ത്രിയുടെ ഒാഫിസിൽ എത്തുേമ്പാൾ വിഫലമാകുകയാണേത്ര. വിവിധ ആരോപണങ്ങൾ നേരിടുന്ന എ.എക്സിയെ മാറ്റാൻ സി.പി.എം കൊടുങ്ങല്ലൂർ ഏരിയാ കമ്മിറ്റിയും ജില്ല കമ്മിറ്റിയും കത്ത് നൽകിയെങ്കിലും ഇതുവരെ ഫലം കണ്ടില്ല. എൻ.ജി.ഒ. യൂനിയൻ നടത്തിയ ശ്രമങ്ങളും ലക്ഷ്യം കാണാത്ത അവസ്ഥയിലാണ്. യൂനിയൻ വനിതാ നേതാവ് കൂടിയായ കീഴ് ഉദ്യോഗസ്ഥക്കെതിരായ പ്രതികാര നടപടി ചോദ്യം ചെയ്യാൻ എത്തിയതാണ് മറ്റു നേതാക്കൾ കേസിൽ അകപ്പെടാൻ വഴിെവച്ചത്. െപാതുമരാമത്ത് ഒാഫിസിനെതിരെ ആരാപണം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.