ചക്രസ്​തംഭന സമരം സംഘടിപ്പിച്ചു

മണ്ണുത്തി: ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഒല്ലൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ . ക്രൂഡോയിൽ വില കുറഞ്ഞിട്ടും പ്രതിദിനം ഇന്ധനങ്ങൾക്ക് വില വർധിപ്പിക്കുന്നതിൽ പ്രതിഷേധിച്ചാണ് സമരം സംഘടിപ്പിച്ചത്. ഷിജു വെളിയത്ത് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ.പി. എൽദോസ് അധ്യക്ഷത വഹിച്ചു. ശീതൾ രാജ്, ജെലിൻ ജോണി, ലിബീഷ് ചിറയത്ത് എന്നിവർ സംസാരിച്ചു. ചെറുതുരുത്തി: പാഞ്ഞാൾ പഞ്ചായത്തിലെ കിള്ളിമംഗലം തിരുവാതിര പച്ചക്കറി സംഘത്തി​െൻറ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡൻറ് പി.എം. അമീർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ.യു. ആരിഫ അധ്യക്ഷത വഹിച്ചു. കിള്ളിമംഗലം കർഷക സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് കെ.സി. ശിവദാസൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ സുലൈഖ സമദ്, ടി.കെ. കമലം, ഗിരിജ സോമനാഥ്, വസന്തകുമാരി, കൃഷി ഒാഫിസർ കെ. വൃന്ദ, ജെയിൻ പ്രമോദ് തുടങ്ങിയവർ സംസാരിച്ചു. അധ്യാപക നിയമനം ചെറുതുരുത്തി: പാഞ്ഞാൾ ഹൈസ്കൂളിൽ എൽ.പി വിഭാഗത്തിൽ അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച ശനിയാഴ്ച പത്തിന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.