പൊലീസ് മർദനത്തിൽ വിദ്യാർഥിയുടെ കേൾവി ശക്തി നഷ്​ടപ്പെട്ടതായി പരാതി

ചാവക്കാട്: കോളജിലേക്ക് പോകുന്ന വിദ്യാർഥിക്ക് പൊലീസുകാര‍​െൻറ മർദനം. അടിയേറ്റ് വിദ്യാർഥിയുടെ കേൾവി ശക്തി നഷ്ടപ്പെട്ടതായി പരാതി. പുന്നയൂര്‍ എടക്കര മിനി സ​െൻറര്‍ പാവൂർ വീട്ടിൽ ഷെക്കീറി​െൻറ മകനും അക്ഷര കോളജ് വിദ്യാർഥിയുമായ അലി അക്ബറിനാണ് (20) അടിയേറ്റ് കേൾവി നഷ്ടമായത്. ബുധനാഴ്ച രാവിലെ 10ഓടെ വടക്കേക്കാട് അക്ഷര കോളജിനു സമീപമാണ് സംഭവം. കോളജിന് മുന്നിൽ അലി അക്ബർ ബൈക്ക് എടുക്കവെ വയോധികൻ വണ്ടി തട്ടി വീണു. ഇത് കണ്ട് എത്തിയ വടക്കേക്കാട് അഡീഷനൽ എസ്.ഐ, അലി അക്ബറിനോട് വാഹനത്തി​െൻറ രേഖകൾ ആവശ്യപ്പെട്ടു. അവ എടുക്കുന്നതിനിടെ ചെവിക്ക് അടിച്ചെന്നാണ് പരാതി. ഒപ്പമുണ്ടായിരുന്ന ഭിന്നശേഷിക്കാരനായ കൂട്ടുകാരൻ നജീബിനും മർദനമേറ്റു. അക്ബറിനെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടായപ്പോൾ പൊലീസ് പിടിച്ചമാറ്റുകയേ െചയ്തിട്ടുള്ളൂ എന്ന് വടക്കേക്കാട് എസ്.ഐ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.