കൊടുങ്ങല്ലൂർ: പഠിക്കാൻ പണമില്ലാത്തവർ പഠിക്കേെണ്ടന്ന് ബാങ്ക് മാനേജർ. പോരാത്തതിന് അവഹേളനവും. വിദ്യാഭ്യാസ വായ്പ സംബന്ധിച്ച് കനറാ ബാങ്ക് കൊടുങ്ങല്ലൂർ ശാഖയിലെത്തിയ എടവിലങ്ങ് കാര കാതിയാളം പറപറമ്പിൽ വിജയെൻറ ഭാര്യ മല്ലിക, മകൾ വൈഷ്ണവി എന്നിവർക്കാണ് മാനേജറിൽനിന്ന് തിക്താനുഭവം ഉണ്ടായതായി പരാതി ഉയർന്നത്. സാമൂഹികശാസ്ത്ര ബിരുദധാരിയായ വൈഷ്ണവിക്ക് ബി.എഡ് പഠനത്തിന് വായ്പ ലഭിക്കുമോ എന്നറിയാനാണ് ബാങ്കിനെ സമീപിച്ചത്. വിവരം തിരക്കവേ ബാങ്ക് മാനേജർ മറ്റുള്ളവർ കേൾക്കേ മോശം ഭാഷയിൽ സംസാരിച്ചെന്നും മാനസിക പീഡനം തുടർന്നപ്പോൾ സഹിക്കാനാകാതെ കരഞ്ഞ് ഇറേങ്ങണ്ടിവന്നെന്നും മല്ലിക വിദ്യാഭ്യാസ മന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ, സംഭവം ബാങ്ക് മാനേജർ സുരേഷ് നിഷേധിച്ചു. മോശമായ രീതിയിൽ സംസാരിച്ചിട്ടില്ല. ബാങ്കിെൻറ നിബന്ധനകൾക്ക് വിധേയമായി വായ്പ നൽകാൻ തയാറാണെന്നും സുരേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.