അഴീക്കോട്-മുനമ്പം ജങ്കാർ; കോൺഗ്രസ് സമരത്തിന് കൊടുങ്ങല്ലൂർ: അഴീക്കോട്-മുനമ്പം ജങ്കാർ സർവിസ് പുനരാരംഭിക്കുന്നത് വരെ സമരരംഗത്തിറങ്ങാൻ എറിയാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം തീരുമാനിച്ചു. സംസ്ഥാന സർക്കാറും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും, എം.പി, എം.എൽ.എമാരും ഇടത്പക്ഷമായിട്ടും അഞ്ച് മാസത്തിലേറെയായി ജങ്കാർ സഞ്ചാര യോഗ്യമാക്കാൻ കഴിഞ്ഞില്ല. ഭരണ രംഗത്തെ നിസ്സംഗതയും, ജനങ്ങളോടുള്ള വെല്ലുവിളിയുമാണിതെന്ന് യോഗം ആരോപിച്ചു. മുഴുവൻ പ്രാദേശിക ഘടകങ്ങളെയും പെങ്കടുപ്പിച്ചാണ് സമരം ആരംഭിക്കുക. രാപകൽ സമരം, ജില്ല പഞ്ചായത്തിലേക്ക് മാർച്ച്, നിരാഹാര സമരം തുടങ്ങിയ സമരപരിപാടികളാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച ആലോചനായോഗം കോൺഗ്രസ് ജില്ല വൈസ്പ്രസിഡൻറ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് പി.കെ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. വാർഷികവും ഓണാഘോഷവും കൊടുങ്ങല്ലൂർ: ആല വി.കെ. രാജൻ സ്മാരക േസവന കേന്ദ്രത്തിെൻറ വാർഷികവും ചമയം ബാലവേദി -യുവരംഗ സാരഥി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിെൻറ ഓണാഘോഷവും മന്ത്രി വി.എസ്. സുനിൽ ഉദ്ഘാടനം ചെയ്തു. വി.കെ. രാജൻ സ്മാരക സേവന കേന്ദ്രം സെക്രട്ടറി എ.ഡി. സുദർശൻ അധ്യക്ഷത വഹിച്ചു. രോഗികൾക്ക് ചികിത്സാ സഹായ വിതരണവും മന്ത്രി നിർവഹിച്ചു. സേവന കേന്ദ്രം ഭാരവാഹികളുടെ നേത്രദാന സമ്മതപത്രം സംഘാടക സമിതി ചെയർമാൻ കെ.എസ്. പ്രസാദ്, ഇ.ടി. ടൈസൻ എം.എൽ.എക്ക് കൈമാറി. മത്സര വിജയികൾക്കുള്ള കാഷ് അവാർഡും ട്രോഫികളും കൊടുങ്ങല്ലൂർ നഗരസഭാ അധ്യക്ഷൻ സി.സി. വിപിൻചന്ദ്രൻ വിതരണം ചെയ്തു. ജില്ല പഞ്ചായത്തംഗം ബി.ജി. വിഷ്ണു, ബ്ലോക്ക് അംഗം എം.ജി. ബാബു, പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.എൻ. സതീഷ് കുമാർ, പി.ആർ. ഗോപിനാഥൻ, എം.എ. അനിൽകുമാർ, കെ.വി. ശശിധരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.