തൃശൂര്‍: പീച്ചി ഡാമിൽനിന്ന് ജലശുദ്ധീകരണ ശാലയിലേക്കുള്ള പൊട്ടിയ പൈപ്പ് മാറ്റൽ പൂർത്തിയാക്കിയത് തിങ്കളാഴ്ച അർധരാത്രി കഴിഞ്ഞ്. രാവിലെ തന്നെ പരീക്ഷണാടിസ്ഥാനത്തിൽ വെള്ളം കടത്തി വിടും. തിങ്കളാഴ്ച ഉച്ചയോടെ വെള്ളം കടത്തി വിടാനാവുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും, രണ്ട് തരം പൈപ്പുകൾ ഉപയോഗിച്ചാണ് പൈപ്പ് മാറ്റിയിടൽ പ്രവൃത്തികൾ നടത്തിയിരുന്നത്. പലയിടത്തും ഈ പൈപ്പുകളുടെ ഘടന യോജിക്കാതിരുന്നത് ചോർച്ചക്കിടയാക്കി ഇത് ഏറെ നേരം വലച്ചു. കൊച്ചിയിൽനിന്നും കോഴിക്കോട് നിന്നുമുള്ള വിദഗ്ധ സംഘത്തിനൊപ്പം തൃശൂരിൽ നിന്നും അസി.എക്സി.എൻജിനീയർ ബെന്നിയുടെയും നേതൃത്വത്തിലുള്ള സംഘം അഞ്ച് ദിവസമായി രാവും പകലും തകരാർ പരിഹരിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു. വ്യാഴാഴ്ച വൈകീട്ടുണ്ടായ പൈപ്പ് പൊട്ടലിനെ തുടര്‍ന്ന് പഴയ മുനിസിപ്പല്‍ പ്രദേശമൊഴികെ കോര്‍പറേഷന്‍ പ്രദേശത്തും സമീപ പഞ്ചായത്തുകളിലും ജലവിതരണം നിലച്ച മട്ടാണ്. പീച്ചി ഡാമില്‍ ജലവിതരണത്തിനായി സ്ഥാപിച്ചിട്ടുള്ള 600 എം.എം കാസ്റ്റ് അയേണ്‍ പൈപ്പ് ലൈനില്‍ നിന്നും 36 ദശലക്ഷം ലിറ്ററിെൻറ ജല ശുദ്ധീകരണശാലയിലേക്ക് സ്ഥാപിച്ചിട്ടുള്ള 700 എം.എം പ്രിമോ പൈപ്പ് ലൈനാണ് പൊട്ടിയിരുന്നത്. അമൃതം പദ്ധതിയിൽ ഉൾപ്പെടുത്തി 250 മീറ്റർ ദൂരം പൈപ്പ് മാറ്റിയിട്ടു. 76 ലക്ഷം െചലവിടുന്ന ഈ പദ്ധതി രണ്ട് മാസത്തിനുള്ളിൽ തീർക്കേണ്ടതാണ്. ഇതിന് ഇനിയും സാമഗ്രികൾ വരാനുമുണ്ട്. ഇതാണ് അഞ്ച് ദിവസം കൊണ്ട് വാട്ടർ അതോറിറ്റിയുടെ കൈവശമുള്ളവ കൊണ്ട് പൂർത്തിയാക്കിയത്. പുതിയ പൈപ്പ് ദീർഘകാലാടിസ്ഥാനത്തിൽ ആയുസ്സുള്ളതും ശേഷി കൂടിയതുമാണ്. ഇടക്ക് മഴ പെയ്യുന്നത് വൈദ്യുതി തടസ്സമുണ്ടാകുന്നതും പ്രവൃത്തികൾക്ക് തടസ്സമായിരുന്നുവെങ്കിലും പുലർച്ചെയോടെ പ്രവൃത്തികൾ പൂർത്തിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.