തൃശൂർ: തിരുവോണനാളിൽ മദ്യപിച്ചും ഗതാഗതനിയമം ലംഘിച്ചും വാഹനമോടിച്ചവർക്ക് താക്കീതിനൊപ്പം പൊലീസിെൻറ വക ശർക്കരവരട്ടിയും കായ ഉപ്പേരിയും. റൂറൽ പൊലീസിെൻറ പട്രോളിങ്ങിലാണ് 56 പേർക്കെതിരെ നടപടിയെടുത്തത്. മദ്യപിച്ചും അശ്രദ്ധമായും ഗതാഗതനിയമം പാലിക്കാതെയും വാഹനമോടിച്ചവരെ പിടിച്ച് പൊലീസ് ഗുണദോഷിച്ചു. ആവർത്തിക്കരുതെന്ന് ശാസിച്ചു. പോകുമ്പോൾ ശർക്കരവരട്ടിയും കായ ഉപ്പേരിയും കൊടുത്തയച്ചു. മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ഒരിടത്തുമുണ്ടായില്ലെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.