ഞാനെന്ന ഭാവം വെടിയലാണ് ത്യാഗം -ഫാദർ ഡേവിസ് ചിറമ്മൽ വടക്കേക്കാട്: ഓരോരുത്തരുടെയുമുള്ളിൽ വളരുന്ന ഞാനെന്ന ഭാവം ഹനിക്കാനുള്ള സന്നദ്ധതയാണ് യഥാർഥ ത്യാഗം എന്ന് കിഡ്നി ഫൗണ്ടേഷൻ ചെയർമാൻ ഫാ. ഡേവിസ് ചിറമ്മൽ. വടക്കേക്കാട് ഈദ്ഗാഹ് കമ്മിറ്റി സംഘടിപ്പിച്ച ഈദ് ഗാഹിൽ ആശംസ നേരുകയായിരുന്നു അദ്ദേഹം. സ്വാർഥനാവാതിരിക്കുക എന്നതാണ് ഭക്തിയുടെ അടിസ്ഥാനം. ദൈവത്തിെൻറ സ്വഭാവം പകർത്തുമ്പോഴാണ് എനിക്കെന്തു നേടണമെന്നതിന് പകരം നിനക്കെന്തു നൽകണമെന്ന് ചിന്തിക്കാൻ കഴിയുകയെന്നും ചിറമ്മൽ പറഞ്ഞു. പെരുന്നാൾ നമസ്കാരം കഴിഞ്ഞയുടൻ സമീപത്തെ സെൻറ് സിറിയക് പള്ളിയിൽ നിന്ന് ഈദ്ഗാഹിലെത്തിയ വൈലത്തൂർ ഇടവക വികാരി കൂടിയായ ഫാദർ ഡേവിസ് ചിറമ്മലിനെ ഖതീബ് മുനീർ സ്വീകരിച്ചു. ദേശീയ അവയവദാനപ്രസ്ഥാനമായ നോട്ടോയുടെ അംബാസിഡറായി നിയമിതനായ ചിറമ്മലിനെ അനുമോദിച്ചു. ഉസ്മാൻ മന്തിയിൽ, ഹംസ പാലക്കാവിൽ, സാലിഹ് തെക്കേ പാട്ടയിൽ, മൊയ്തു കുന്നത്ത്, അഹ്മദ് ഹംസ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.