കെ.പി.സി.സി ജില്ലയിലെ ഗ്രൂപ്​ വീതം വെക്കലിൽ

തൃശൂർ: കെ.പി.സി.സി അംഗങ്ങളുടെ അന്തിമ പട്ടികയിൽ അംഗീകാരമായപ്പോൾ ജില്ലയിലെ യുവനിരയെ വെട്ടിയൊതുക്കി. 26 പേരാണ് ജില്ലയിൽനിന്ന് പട്ടികയിലുള്ളത്. ഇരു ഗ്രൂപ്പുകളും വീതം വെച്ച പട്ടികയിൽ 16 പേരുമായി ഐ ഗ്രൂപ്പിനാണ് മേൽക്കൈ. എ ഗ്രൂപ്പിന് 10 പേരുമാണുള്ളത്. എ ഗ്രൂപ്പുകാരനെങ്കിലും ചേലക്കരയിൽ നിന്നുള്ള എൻ.എസ്. വർഗീസിനെ ഐ ഗ്രൂപ്പി​െൻറ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ചേലക്കരയിൽ നിന്നും മത്സരിച്ച കെ.ബി. ശശികുമാറും, ദലിത് കോൺഗ്രസ് ജില്ല പ്രസിഡൻറും നിലവിൽ കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ എൻ.കെ.സുധീറുമാണ് പട്ടികജാതി വിഭാഗത്തിൽ നിന്നുള്ളത്. കോർപറേഷൻ മുൻ ഡെപ്യൂട്ടി മേയറും ഇപ്പോൾ കൗൺസിലറുമായ സുബി ബാബു, മഹിള കോൺഗ്രസിൽനിന്ന് ലീലാമ്മ തോമസ് എന്നിവരാണ് വനിത പ്രാതിനിധ്യം. പത്മജ വേണുഗോപാൽ തൃശൂരിലെ പട്ടികയിലാണെങ്കിലും കെ.പി.സി.സി ജനറൽ സെക്രട്ടറിയെന്ന പരിഗണനയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ജാതി സമുദായ സമവാക്യങ്ങളെ പാലിച്ചിട്ടുണ്ടെന്നാണ് നേതാക്കളുടെ അവകാശ വാദം. മുതിർന്ന നേതാവും മുൻ മന്ത്രിയുമായ സി.എൻ. ബാലകൃഷ്ണൻ, മുൻ ഡി.സി.സി പ്രസിഡൻറുമായ എം.പി. ഭാസ്കരൻ നായർ എന്നിവരാണ് പട്ടികയിലെ 80 കഴിഞ്ഞവർ, യു.ഡി.എഫ് ജില്ല ചെയർമാൻ ജോസഫ് ചാലിശേരി, ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ, മുൻ മന്ത്രി കെ.പി. വിശ്വനാഥൻ, മുൻ എം.എൽ.എമാരായ ടി.വി. ചന്ദ്രമോഹൻ, ടി.യു. രാധാകൃഷ്ണൻ, പി.എ. മാധവൻ, എം.പി. വിൻസ​െൻറ്, എം.കെ. പോൾസൺ, വി. ബലറാം, തേറമ്പിൽ രാമകൃഷ്ണൻ മുൻ ഡി.സി.സി പ്രസിഡൻറ് ഒ. അബ്ദുറഹിമാൻകുട്ടി, എൻ.എസ്. വർഗീസ്, സുനിൽ അന്തിക്കാട്, എം.പി. ജാക്സൺ, സി.ഒ. ജേക്കബ്, സി.ഐ. സെബാസ്റ്റ്യൻ, എം.കെ. അബ്ദുൽ സലാം, കെ.കെ. കൊച്ചുമുഹമ്മദ്, പി.എ. അബൂബക്കർ ഹാജി എന്നിവരാണ് അംഗീകരിച്ച പുതിയ പട്ടികയിലുള്ളത്. നേരത്തെയിറങ്ങിയ പട്ടികയിലുണ്ടായിരുന്ന ഐ ഗ്രൂപ്പിലെ സി.എൻ. ഗോവിന്ദൻകുട്ടിയെ ഒഴിവാക്കിയാണ് എ ഗ്രൂപ്പിലെ ലീലാമ്മ തോമസിനെ പട്ടികയിൽ ഉൾപ്പെടുത്തിയത്. ജില്ലയിൽ നിന്നുള്ള ഏക എം.എൽ.എ അനിൽ അക്കര പാർലമ​െൻററി രംഗത്ത് നിന്നുള്ള പരിഗണനയിൽ പട്ടികയിൽ ഇടം നേടും. സംഘടന രംഗത്ത് സജീവമായുള്ള, മുൻ കെ.പി.സി.സി അംഗങ്ങളായിരുന്നവരെയും യുവാക്കളെയും പാടെ തഴഞ്ഞ നടപടിയിൽ ഡി.സി.സിയിലെ രണ്ടാംനിര പ്രതിഷേധത്തിലാണ്. ആരോഗ്യപരമായ കാരണങ്ങളാൽ സംഘടന പ്രവർത്തനങ്ങളിൽ നിന്നും മാറി നിൽക്കുന്നുവെന്ന് പറഞ്ഞവർ വരെ, കെ.പി.സി.സി പട്ടികയിൽ ഇടം നേടിയിട്ടുണ്ടെന്ന് യുവനിര ആരോപിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.