എറിയാട്: ‘മാധ്യമം’ ഹെൽത്ത് കെയർ പദ്ധതിയിലേക്ക് എറിയാട് എം.ഐ.ടി സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച തുക കൈമാറി. പ്രധാനാധ്യാപകൻ പി.എ. മുഹമ്മദ് ബഷീർ, പി.ടി.എ പ്രസിഡന്റ് എ.ബി. ഫൈസൽ, സ്റ്റാഫ് സെക്രട്ടറി കെ.എം. സാബു എന്നിവരിൽ നിന്നും മാധ്യമം ഹെൽത്ത് കെയർ പ്രതിനിധി ടി.എം. കുഞ്ഞുമുഹമ്മദ് തുക ഏറ്റുവാങ്ങി. അധ്യാപികമാരായ പി.എച്ച്. ഹസീന, കെ.എസ്. സുമയ്യ, പി.ആർ. ഷീന, വി.എ. അഷിത, പി.ഐ. ഷെജീന, എൻ.എ. റജീന, പി.എം. ഹാജറാബി, കെ.ഐ. ഹാജറാബി മഅ്റൂഫ്, നസീഹ നൗഷാദ്, കൊടുങ്ങല്ലുർ, എറിയാട് എ.എഫ്.സിമാരായ മുജീബുറഹ്മാൻ, സി.എച്ച്. അബ്ദുല്ല എന്നിവർ പങ്കെടുത്തു. കൂടുതൽ തുക സമാഹരിച്ച അമീന നസ്റിൻ, അമീൻ സ്വാലിഹ്, എൻ. ഷെമീൽ എന്നിവരെ അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.