തോമസ് ചാണ്ടിയെ പുറത്താക്കണം ^വെൽഫെയർ പാർട്ടി

തോമസ് ചാണ്ടിയെ പുറത്താക്കണം -വെൽഫെയർ പാർട്ടി തൃശൂർ: മന്ത്രി തോമസ് ചാണ്ടി നടത്തിയ കായൽ കൈയേറ്റവും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളും കലക്ടർ നൽകിയ അന്തിമ റിപ്പോർട്ടിൽ ശരിവെക്കപ്പെട്ട സാഹചര്യത്തിൽ അദ്ദേഹത്തെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ല എക്സിക്യൂട്ടിവ് ആവശ്യപ്പെട്ടു. മന്ത്രിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിൽ ദുരൂഹതയുണ്ടെന്ന് യോഗം ആരോപിച്ചു. പ്രസിഡൻറ് കെ.ജി. മോഹനൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.കെ. ഷാജഹാൻ, സി.എ. ഉഷാകുമാരി, ടി.എ. അബ്ദുസ്സലാം , ടി.എം. കുഞ്ഞിപ്പ, കെ.കെ. അജിത, ഹംസ എളനാട് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.