'സ്​നേഹപൂർവം' നാളെ

തൃശൂര്‍: കെ.വി. ദാമോദരന്‍ 19-ാം ചരമവാര്‍ഷികം 'സ്‌നേഹപൂര്‍വം' തിങ്കളാഴ്ച സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. 25,000 രൂപയും മെമേൻറായും അടങ്ങുന്ന കെ.വി. ദാമോദരന്‍ സ്മാരക പുരസ്‌കാരം ഫാ. ജോയ് കുത്തൂരിന് സമര്‍പ്പിക്കും. തെരഞ്ഞെടുത്ത 80 വിദ്യാര്‍ഥികള്‍ക്ക് പുരസ്‌കാരവും പഠന സഹായവും നൽകും. സി.എന്‍. ജയദേവന്‍ എം.പി, കെ.യു. അരുണന്‍ എം.എല്‍.എ, കെ.വി. ദാമോദര​െൻറ ഭാര്യ രത്‌നം എന്നിവര്‍ പങ്കെടുക്കും. വിജയ് ഹരി, സുധാകരപ്പണിക്കർ, സി.എം. എഡിസണ്‍ എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.