തൃശൂര്‍: പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ സഭാശുദ്ധീകരണ(കൂദാശ് ഏത്ത) തിരുനാള്‍ മര്‍ത്തമറിയം വലിയപള്ളിയില്‍ നവംബര്‍ നാല്, അഞ്ച്, ആറ് തീയതികളില്‍ ആഘോഷിക്കും. ഞായറാഴ്ച രാവിലെ 7.30ന് വിശുദ്ധ കുര്‍ബാന നടക്കും. 9.30ന് തിരുനാളിന് ഡോ. മാര്‍ അപ്രേം മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറ്റും. മൂന്നിന് രാത്രി എട്ടിന് ദീപാലങ്കാര സ്വിച്ച് ഒാണും അദ്ദേഹം നിര്‍വഹിക്കും. വലിയ പള്ളിയിലെ മൂന്ന് ഭണ്ഡാരങ്ങളില്‍നിന്നുള്ള വരവും മറ്റ് തുകകളും സ്വരൂപിച്ച് അര്‍ഹരായവര്‍ക്ക് വിവാഹ--ഭവന ധനസഹായമായി നൽകുമെന്ന് ഡോ. മാര്‍ അപ്രേം മെത്രാപ്പോലീത്തയും ഫാ. ബിനു ജോസഫ് പൊന്നോക്കാരനും വാർത്തസമ്മേളനത്തില്‍ അറിയിച്ചു. ഭാരവാഹികളായ ചാള്‍സ് ചിറ്റിലപ്പിള്ളി, ഷീബ ബാബു, കെ.ജെ. ഡേവിസ്, സോജന്‍ പി. ജോണ്‍, ജോബി താഴത്ത് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.