ഗവ. മെഡിക്കൽ കോളജിൽ റാഗിങ്; മൂന്ന്​ വിദ്യാർഥികൾക്ക്​ സസ്​പെൻഷൻ

മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് വിദ്യാർഥിയെ റാഗ് ചെയ്തതായി പരാതി. ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയാണ് റാഗിങ്ങിന് ഇരയായത്. മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗത്തിലെ ഡോക്ടറുടെ മകനായ വിദ്യാർഥിയെ ഒറ്റപ്പെട്ട മുറിയിൽ കൊണ്ടുപോയി മർദിക്കുകയും തെറിവിളിക്കുകയും മൊബൈൽഫോൺ പിടിച്ചുവാങ്ങുകയും ചെയ്തുവെന്നാണ് പരാതി. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തി മൂന്ന് വിദ്യാർഥികളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി പ്രിൻസിപ്പൽ ഡോ. എം.കെ. അജയകുമാർ അറിയിച്ചു. സീനിയർ വിദ്യാർഥികളായ സുഹൈൻ, മുസ്താഖ് അലി, നസീം അഹമ്മദ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.