മലക്കപ്പാറയില്‍ പതിമൂന്നുകാരനെ പുലി മാന്തി

അതിരപ്പിള്ളി: മലക്കപ്പാറയില്‍ കാട്ടില്‍നിന്നിറങ്ങി വന്ന പുലി പതിമൂന്നുകാരനെ മാന്തി പരിക്കേൽപിച്ചു. റോപ്പ്മട്ടത്ത് വേലുച്ചാമിയുടെ മകന്‍ ഡിബിനാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ ഏഴിന് മൂത്രമൊഴിക്കാന്‍ പുറത്തിറങ്ങിയപ്പോഴാണ് സംഭവം. വീട്ടുമുറ്റത്തെ കോഴികളെ കണ്ട് ചാടിവീഴുന്നതിനിടെ പുലിയുടെ നഖം ഡിബി​െൻറ മുഖത്ത് കൊള്ളുകയായിരുന്നു. കുട്ടിയെ ടാറ്റ എസ്റ്റേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ഡിബിൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.