ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ല പ്രഖ്യാപനം ഇന്ന്

തൃശൂർ: ഫ്രറ്റേണിറ്റി മൂവ്മ​െൻറ് ജില്ല കമ്മിറ്റി പ്രഖ്യാപനം ഞായറാഴ്ച നടക്കും. സംഗീത നാടക അക്കാദമി ഹാളിൽ രണ്ടിന് നടക്കുന്ന സമ്മേളനത്തിൽ ദേശീയ പ്രസിഡൻറ് അൻസർ അബൂബക്കർ ജില്ല ഭാരവാഹികളെ പ്രഖ്യാപിക്കും. ദേശീയ കമ്മിറ്റിയംഗം മതി അംബേദ്കർ, വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് ഇ.സി. ആയിഷ എന്നിവർ മുഖ്യാതിഥികളാകും. സമ്മേളനത്തിനുശേഷം നഗരത്തിൽ പ്രകടനം നടക്കുമെന്നും കൺവീനർ സുഹൈബ് അലി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.