തൃശൂർ: ജി.എസ്.ടി നിലവിൽ വന്നതോടെ ലൂബ്രിക്കൻറുകൾക്ക് വില കുറഞ്ഞിട്ടും ജി.എസ്.ടിക്ക് മുമ്പുള്ള കൂടിയ വില ഈടാക്കിയതിന് ജില്ലയിൽ മൂന്ന് പെേട്രാൾ പമ്പുകൾക്കെതിരെ കേസെടുത്ത് നടപടി സ്വീകരിച്ചതായി ജില്ല ലീഗൽ മെേട്രാളജി ഫ്ലയിങ് സ്ക്വാഡ് അസി. കൺേട്രാളർ സേവ്യർ പി. ഇഗ്നേഷ്യസ് അറിയിച്ചു. പരിശോധനയിൽ ഇൻസ്പെക്ടർമാരായ ബി.സി. അലൻസ്, കെ.എസ്. അഭിലാഷ്, സുഷ സുഗതൻ, ഇൻസ്പെക്ടിങ് അസിസ്റ്റൻറ് ടി.ഡി. മുകുന്ദൻ എന്നിവർ പങ്കെടുത്തു. വില കുറച്ച ഉൽപന്നങ്ങൾക്ക് കൂടുതൽ വില ഈടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ലീഗൽ മെേട്രാളജി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.