ചാലക്കുടി ബസ്​ അപകടം: ഡ്രൈവർ കുറ്റക്കാരനല്ലെന്ന്​ റിപ്പോർട്ട്​

തൃശൂർ: ചാലക്കുടി കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽെപട്ടത് സംബന്ധിച്ച് ജോയൻറ് ആർ.ടി.ഒ, ആർ.ടി.ഒക്ക് റിപ്പോർട്ട് നൽകി. ബസ് ൈഡ്രവർ കുറ്റക്കാരനെല്ലന്നും ബസി​െൻറ സ്റ്റിയറിങ് ലിങ്കേജി​െൻറ തകരാറാണ് അപകടത്തിന് കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇൗ തകരാർ ൈഡ്രവർക്ക് മുൻകൂട്ടി അറിയാനാകില്ല. സ്റ്റിയറിങ് ലിങ്കേജ് വിച്ഛേദിക്കാൻ കാരണം വാഹന പരിപാലനത്തി​െൻറ പോരായ്മയാണ്. ഇക്കാര്യം കെ.എസ്.ആർ.ടി.സി അധികൃതരെ അറിയിക്കും. ഇത്തരം അപകടം ജില്ലയിൽ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കാൻ നിർേദശം നൽകിയിട്ടുണ്ട്. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ യു.എം. അനിൽകുമാറാണ് വാഹനം പരിശോധിച്ച് ചാലക്കുടി ജോയൻറ് ആർ.ടി.ഒക്ക് റിപ്പോർട്ട് നൽകിയത്. ബസി​െൻറ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.