തൃശൂർ: മോട്ടോർ വാഹന വകുപ്പും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ 37 ബസുകൾക്ക് സ്റ്റോപ് മെമ്മോ നൽകിയതായി ആർ.ടി.ഒ അജിത് കുമാർ അറിയിച്ചു. 122 ബസുകളിൽ സ്പീഡ് ഗേവണറും 15 ബസുകളിൽ ഹാൻഡ് േബ്രക്കും പ്രവർത്തനരഹിതമായിരുന്നു. സ്റ്റോപ് മെമ്മോ ലഭിച്ച ബസുകൾ തകരാർ പരിഹരിച്ചുവെന്ന് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥൻ സർട്ടിഫൈഡ് ചെയ്ത ശേഷമേ തുടർന്ന് സർവിസ് നടത്താവൂ. അെല്ലങ്കിൽ ൈഡ്രവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. 10 വാഹനങ്ങൾക്ക് മറ്റ് ചെറിയ തകരാറുകൾ കണ്ടെത്തി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറാണ് നേതൃത്വം നൽകിയത്. വരും ദിവസങ്ങളിലും ബസുകളുടെ സാേങ്കതികക്ഷമത പരിശോധന തുടരുമെന്നും ആർ.ടി.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.