വാടാനപ്പള്ളി: ഗണേശമംഗലം ജുമാ മസ്ജിദിലെ കുളത്തിലെ വളർത്ത് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി. വിഷം കലർത്തിയതാണെന്ന് സംശയം. ആന്ധ്ര പിലോപ്പി, കരിമീൻ അടക്കമുള്ള മത്സ്യങ്ങളാണ് വളർത്തുന്നത്. പള്ളി കമ്മിറ്റിക്കാരുടെ നേതൃത്വത്തിലാണ് വളർത്തുന്നത്. ക്രിസ്മസിന് വിളപ്പെടുപ്പ് നടത്താമെന്ന പ്രതീക്ഷയിലായിരുന്നു. പതിവുപോലെ വെള്ളിയാഴ്ച രാത്രിയിലും മത്സ്യത്തിന് ഭക്ഷിക്കാൻ ചോറ് നൽകിയിരുന്നു. പിന്നീട് ഇരുട്ടിെൻറ മറവിൽ സാമുഹികവിരുദ്ധരാണ് കുളത്തിൽ വിഷം കലർത്തിയതെന്ന് സൂചന. ശനിയാഴ്ച രാവിലെയാണ് കുളത്തിൽ മത്സ്യം നിറയെ ചത്തുപൊങ്ങി കിടക്കുന്നത് കാണപ്പെട്ടത്. പള്ളി ഭാരവാഹികൾ വാടാനപ്പള്ളി പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.