ഉത്സവകാലം: ഇവിടെ പൂക്കാവടിക്കും പീലിക്കാവിടിക്കും രാജയോഗം

കൊടകര: ഉത്സവകാലമെത്തിയതോടെ കൊടകരയിലെ വെങ്ങലശേരി രാജ​െൻറ കാവടി നിര്‍മാണശാല വീണ്ടും സജീവമായി. കരവിരുതില്‍ കമനീയ കാവടികളാണ് ഇവിടെ ഒരുങ്ങുന്നത്. 13 വര്‍ഷമായി കാവടി നിര്‍മാണത്തില്‍ സജീവമാണ് രാജനും കുടുംബവും. കൊടകര കുംഭാരത്തെരുവിലുള്ള വീടിനോടുചേര്‍ന്നാണ് കാവടിനിര്‍മാണശാല. കുടുംബാംഗങ്ങളടക്കം പത്തുപേരാണ് ഇവിടെ ജോലികളിൽ ഏര്‍പ്പെട്ടിരിക്കുന്നത്. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ആഘോഷ പരിപാടികളില്‍ രാജ​െൻറ കാവിലമ്മ കാവടിസെറ്റ് നിറസാന്നിധ്യമാണ്. കൂടാതെ സനിമ ഷൂട്ടിങ്ങിലും സര്‍ക്കാറി​െൻറ ആഘോഷപരിപാടികളിലും കൊടകരയില്‍നിന്ന് കാവടികള്‍ അണിനിരക്കാറുണ്ട്. മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലേക്കും തെക്കന്‍കേരളത്തിലെ വിവിധ ക്ഷേത്രസമിതികള്‍ക്കും രാജന്‍ കാവടികള്‍ നിര്‍മിച്ചുനല്‍കുന്നു. കൂര്‍ക്കഞ്ചേരിയില്‍ നിന്നാണ് രാജന്‍ കാവടിനിര്‍മാണം പരിശീലിച്ചത്. പിന്നീട് സ്വന്തമായി കാവടികള്‍ നിര്‍മിച്ച് തുടങ്ങി. ഓണത്തിന് മുമ്പേ പഴനിയില്‍ പോയി അഭിഷേകം നടത്തി വന്ന ശേഷമാണ് രാജനും കുടുംബവും കാവടി നിര്‍മാണത്തിന് തുടക്കം കുറിക്കുന്നത്. മുത്ത്, വര്‍ണനൂല്‍, സ്റ്റിക്കര്‍, മയില്‍പീലി എന്നിവയാണ് കാവടി നിര്‍മാണത്തിനാവശ്യമായ പ്രധാന സാമഗ്രികള്‍. ചെന്നെ, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവ കൊണ്ടുവരുന്നത്. മയില്‍പീലിക്ക് കിലോ 1600 രൂപ മുതല്‍ 4000 രൂപ വരെയുണ്ട്. പീലിയിലെ കണ്ണുകളുടെ എണ്ണത്തിനനുസരിച്ചാണ് വില. പീലിക്കാവടികളും പൂക്കാവടികളും രാജ​െൻറ പണിശാലയില്‍ നിര്‍മിക്കാറുണ്ട്. ഏഴോ ഒമ്പതോ നിലകളുള്ള ഒരു പീലിക്കാവടി നിര്‍മിക്കാന്‍ രണ്ടാഴ്ചയിലേറെ സമയമെടുക്കും. 35,000 രൂപ ഇതിനു ചെലവു വരും. പൂക്കാവടി നിർമിക്കാന്‍ 25,000 രൂപയാണ് ചെലവ്. ആദ്യാകലത്ത് 51 നിലകള്‍ വരെയുള്ള പീലിക്കാവടികള്‍ നിര്‍മിച്ചിരുന്നു. ഇപ്പോള്‍ പരമാവധി 17 നിലകള്‍ വരെയുള്ള കാവടികളാണ് നിര്‍മിക്കാറുള്ളൂ. നവംബര്‍ മുതല്‍ ഏപ്രില്‍വരെയുള്ള സീസണിലാണ് കാവടിസെറ്റുകള്‍ തേടി ആഘോഷക്കമ്മിറ്റികള്‍ എത്തുന്നത്. പാലക്കാട് നടക്കുന്ന വേലകള്‍ക്കും തെക്കന്‍കേരളത്തിലെ ഉത്സവങ്ങള്‍ക്കും കൊടകരയില്‍ നിന്നുള്ള കാവടിസെറ്റുകള്‍ കൊണ്ടുപോകാറുണ്ട്. നിരവധി സിനിമകള്‍ക്കു വേണ്ടിയും രാജ​െൻറ കാവടികള്‍ ചുവടുവെച്ചിട്ടുണ്ട്. ഷാരൂഖ് ഖാ​െൻറ ചെന്നെ എക്‌സ് പ്രസ്, ദിലീപി​െൻറ ജോര്‍ജേട്ടന്‍സ് പൂരം അടക്കം ഹിന്ദി, മലയാളം ,തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ രാജ​െൻറ കാവടികള്‍ മുഖം കാണിച്ചു. മലയാളസിനിമയുടെ നൂറാം വാര്‍ഷികാഘോഷത്തിലും സംസ്ഥാനതല കേരളോത്സവചടങ്ങിലും ഐ.പി.എല്ലി​െൻറ പരസ്യത്തിലും കൊടകരയിലെ കാവടികള്‍ ഇടം പിടിച്ചിട്ടുണ്ട്. നവംബറില്‍ നടക്കുന്ന ഷഷ്ഠി ആഘോഷങ്ങള്‍ക്കായി കാവടികള്‍ അണിയിച്ചൊരുക്കുന്ന തിരക്കിലാണ് രാജനും കുടുബവും. കൊടകരയിലെ രണ്ടിടങ്ങളിലും സമീപപ്രദേശങ്ങളായ കാവനാട്, മുരിക്കുങ്ങല്‍, ചെമ്പുച്ചിറ എന്നിവിടങ്ങളിലും കാവടി നിർമാണകേന്ദ്രങ്ങളുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.