മാള: കരൾ മാറ്റിെവക്കൽ ശസ്ത്രക്രിയക്ക് കാത്തുനില്‍ക്കാതെ റംലത്ത് യാത്രയായി. എരവത്തൂർ കൊച്ചുകടവ് കല്ലേരിക്കുഴി കുഞ്ഞുമോെൻറ ഭാര്യ റംലത്ത് (43) കഴിഞ്ഞ ദിവസമാണ് മരിച്ചത്. കഴിഞ്ഞ നാലുവർഷമായി കരൾ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിെച്ചങ്കിലും രോഗം കലശലായതിനെ തുടര്‍ന്ന് വീണ്ടും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കരൾ മാറ്റിെവക്കുകയാണ് ഏക പോംവഴിയെന്നാണ് ഡോക്ടർ നിർദേശിച്ചത്. ഇതിന് 20 ലക്ഷത്തോളം രൂപയാണ് ചെലവ് കണക്കാക്കിയത്. ചികിത്സക്കായി ഭീമമായ സംഖ്യ കണ്ടെത്താൻ കഴിയാതെ സുമനസ്സുകളുടെ കാരുണ്യത്തിനായി കാത്തിരിക്കെയാണ് മരണം. റംലത്തിെൻറ ജീവൻ രക്ഷിക്കുന്നതിന് കൊച്ചുകടവ് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശ്രമം നടത്തി വരുകയായിരുന്നു. ഇതിനിടെയാണ് സഹായത്തിന് കാത്തുനില്‍ക്കാതെ റംലത്ത് യാത്രയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.