മാള: മാരേക്കാട് മസ്ജിദ് റോഡ്, മാരേക്കാട് നെടുംകുന്ന് റോഡ് എന്നിവയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഗുരുദേവനഗർ പൗരസമിതിയുടെ നേതൃത്വത്തിൽ ഒപ്പുശേഖരണം നടത്തി. മന്ത്രി ജി. സുധാകരനും എം.എൽ.എ വി.ആർ. സുനിൽകുമാറിനും നിവേദനം നൽകി. ഗുരുദേവനഗർ പൗരസമിതിയുടെ സെക്രട്ടറി നജീബ് അൻസാരിയാണ് നിവേദനം നൽകിയത്. ഒന്നര പതിറ്റാണ്ടിലേറെയായി തകർന്നുകിടക്കുന്ന റോഡിലെ ടാറിങ് മുഴുവൻ ഇളകിപ്പോയ സ്ഥിതിയിലാണ്. കാൽനടപോലും ദുസ്സഹമായെന്ന് ഇവർ പറഞ്ഞു. ഫണ്ട് അനുവദിച്ച് ടെൻഡർ കഴിഞ്ഞ റോഡാണിത്. പൊതുമരാമത്ത് വകുപ്പിെന ഏൽപിച്ച റോഡ് നിർമിക്കുന്നതിനായി മെറ്റൽ ഇറക്കിയെങ്കിലും തുടർ നടപടികളുണ്ടായില്ല. ഉടൻ റോഡ് നിർമാണം തുടങ്ങാൻ കോൺട്രാക്ടർക്കും പൊതുമരാമത്ത് വകുപ്പ് അധികൃതർക്കും നിർദേശം നൽകണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. പുനത്തിൽ അനുസ്മരണം മാള: സത്യജ്വാല സാംസ്കാരിക സമിതി മാളയുടെ വാർഷിക പൊതുയോഗത്തിൽ സാഹിത്യകാരൻ പുനത്തിൽ കുഞ്ഞബ്ദുല്ലയെ അനുസ്മരിച്ചു. മാള ഭാസ്കരൻ അഞ്ചാം ചരമവാർഷിക അനുസ്മരണവും നടത്തി. ഈ വർഷത്തിൽ ലഹരിക്കെതിരെ കാമ്പയിൻ നടത്താൻ തീരുമാനിച്ചു. സി.ഐ. നൗഷാദ് അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: സി.ഐ. നൗഷാദ്. (പ്രസി.), ക്ലിഫി കളപറമ്പത്ത് (സെക്ര.), എം.ബി. സോബു (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.