പെരിഞ്ഞനം: കുറ്റിലക്കടവിലേക്കുള്ള റോഡുമായും മൂന്നുപീടികയിലെ ഗതാഗതക്കുരുക്കുമായും ബന്ധപ്പെട്ട് ബി.ജെ.പി പെരിഞ്ഞനം പഞ്ചായത്ത് ഭരണസമിതിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. സച്ചിത്ത്. പഞ്ചായത്ത് നടപ്പാക്കാൻ ഒരുങ്ങുന്ന പുതിയ പദ്ധതികളുമായി ബന്ധപ്പെട്ട വാർത്തക്കുറിപ്പിലാണ് വിശദീകരണം. പെരിഞ്ഞനം സെൻററില്‍നിന്ന് കിഴക്കോട്ട് പോകുന്ന മാമചോഹന്‍ റോഡില്‍ കാജാ ബീഡി കമ്പനിക്ക് സമീപം റോഡിെൻറ തകർച്ചയും വെള്ളക്കെട്ടും പരിഹരിക്കലാണ് പഞ്ചായത്തിെൻറ പ്രഥമ പദ്ധതി. ഇതിനായി വികസന ഫണ്ടില്‍നിന്ന് 49,000 രൂപ വകയിരുത്തിയിട്ടുണ്ട്. ജി.എസ്.ടിമൂലം കരാറുകാർ പൊതുമരാമത്ത് ജോലികള്‍ ഏറ്റെടുക്കുന്നില്ല. ഇതുമൂലം നിർമാണം നീണ്ടുപോവുകയായിരുന്നു. പെരിഞ്ഞനം ആർ.എം.വി.എച്ച്.എസ് സ്‌കൂളില്‍ നടക്കാനിരിക്കുന്ന ഉപജില്ല കലോത്സവത്തിന് മുമ്പായി പദ്ധതി പൂർത്തിയാക്കും. വർഷങ്ങളായി പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നില്‍ ദേശീയപാതയില്‍ ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് പരിഹാരം കാണുക എന്നതാണ് അടുത്ത പദ്ധതി. ദേശീയപാതയിലെ അപകടങ്ങള്‍ക്ക് പഞ്ചായത്ത് ഉത്തരവാദിയല്ലാതിരുന്നിട്ടും ഭരണസമിതി ഇതിന് പ്രത്യേക താല്‍പര്യമെടുക്കുകയായിരുന്നു. ട്രാഫിക് റഗുലേറ്ററി കമ്മിറ്റി ചേർന്ന് അതിലെ നിർദേശങ്ങള്‍ ഭരണസമിതി അംഗീകാരത്തോടെയും ദേശീയപാത അധികൃതരുടെ അനുമതിയോടെയുമാണ് നടപ്പിലാക്കുന്നത്. കോഷന്‍ ലൈറ്റ്, സ്‌പീഡ് ബ്രേക്കർ, ജാഗ്രത ബോർഡ് എന്നിവ സ്ഥാപിക്കുക എന്നതാണ് റഗുലേറ്ററി കമ്മിറ്റി പഞ്ചായത്തിന് നല്‍കിയ നിർദേശങ്ങള്‍. ഈ പ്രവൃത്തിയും രണ്ടാഴ്‌ചക്കകം പൂർത്തിയാക്കും. മൂന്നുപീടിക സെൻററിലെ ട്രാഫിക് സംബന്ധമായി പെരിഞ്ഞനം, കയ്‌പമംഗലം പഞ്ചായത്ത് പ്രസിഡൻറുമാർ ഇ.ടി. ടൈസന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കിവരുകയാണ്. ഗതാഗതത്തിന് തടസ്സമായി നില്‍ക്കുന്ന കെട്ടിടങ്ങളും ഇലക്‌ട്രിക് പോസ്‌റ്റും കലുങ്കും മാറ്റാനും കടകള്‍ താല്‍ക്കാലികമായി കയ്‌പമംഗലം ബസ്സ്‌റ്റാൻഡ് കെട്ടിടത്തിലേക്ക് മാറ്റാനും തീരുമാനമെടുത്തിട്ടുണ്ട്. ഡിസംബർ 31ന് മുമ്പ് പദ്ധതി പൂർത്തീകരിക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.