സ്ത്രീസുരക്ഷക്ക് 'നിര്‍ഭയ' സ്വയരക്ഷ പരിശീലനം

കൊടുങ്ങല്ലൂർ: എം ഇ. എസ് അസ്മാബി കോളജിലെ വുമണ്‍ ഡെവലപ്‌മ​െൻറ്‌ സെല്ലി​െൻറയും പൊലീസ് വനിത വിങ്ങി​െൻറയും ആഭിമുഖ്യത്തിൽ വിദ്യാര്‍ഥിനികള്‍ക്ക്‌ സ്വയരക്ഷക്കുള്ള പരിശീലനം നല്‍കി. പ്രിന്‍സിപ്പല്‍ ഡോ. അജിംസ് പി. മുഹമ്മദ് ഫ്ലാഗ് ഓഫ്‌ ചെയ്തു. ഇരിങ്ങാലക്കുട റൂറല്‍ വനിത സ്റ്റേഷൻ എസ്.െഎ അന്ന ഉദ്ഘാടനം ചെയ്തു. വനിത പൊലീസ് ഉദ്യോഗസ്ഥരായ ജിജി, സിനി പൗലോസ്, കവിത, നിഷി, സജിനി ദാസ് എന്നിവർ നേതൃത്വം നല്‍കി. സ്ത്രീകള്‍ക്ക്‌ നേരെ ഉണ്ടാകുന്ന അതിക്രമങ്ങളെ നേരിടാനും രക്ഷപ്പെടാനും ഉള്ള പരിശീലനമാണ് നൽകിയത്. കോളജിലെ വുമണ്‍ സെൽ കോഒാഡിനേറ്റർമാരായ പ്രഫ. ഷീബ, പ്രഫ. സകീന എന്നിവര്‍ സംസാരിച്ചു. പരിശീലനം ആത്മവിശ്വാസം പതിന്മടങ്ങ് വര്‍ധിപ്പിച്ചതായി വിദ്യാർഥിനികൾ അഭിപ്രായപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.