ഡോ.ജി. ബേബി ശ്രീറാമി​െൻറ സംഗീതക്കച്ചേരി

കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിൽ ഇന്ന് നടക്കും. വൈകീട്ട് അഞ്ചിന് ആരംഭിക്കുന്ന സംഗീതക്കച്ചേരിയിൽ തിരുവിഴ വിജു എസ്. ആനന്ദ് വയലിനിലും വൈക്കം പ്രസാദ് മൃദംഗത്തിലും മാഞ്ഞൂർ ഉണ്ണികൃഷ്ണൻ ഘടത്തിലും അനന്തകൃഷ്ണൻ തംബുരുവിലും പക്കമേളമൊരുക്കും. വനിത സംരംഭകർക്ക് സെമിനാർ കൊടുങ്ങല്ലൂർ: നഗരസഭ വാർഷിക പദ്ധതിയുടെ ഭാഗമായി ചെറുകിട വ്യവസായ സംരംഭങ്ങൾ വിശദീകരിക്കാനും സാങ്കേതിക വിഷയങ്ങൾ പരിചയപ്പെടുത്താനുമായി വനിത സംരംഭകർക്കായി സെമിനാർ നടത്തി. നാപ്കിൻ നിർമാണം, ഭക്ഷ്യ സംസ്കരണം, മത്സ്യ സംസ്കരണം, അലക്ക് യൂനിറ്റ്, ജൈവവള നിർമാണം, തഴപ്പായയിൽ നിന്നുള്ള മൂല്യവർധിത ഉൽപന്ന നിർമാണം എന്നിവയാണ് പദ്ധതിയിൽ ഉൾെപ്പടുത്തിയിട്ടുള്ളത്. പദ്ധതി ചെലവി​െൻറ 75 ശതമാനം വരെ സബ്സിഡി നൽകും. നഗരസഭാ ചെയർമാൻ സി.സി. വിപിൻചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൻ ഷീലാ രാജ് കമലി​െൻറ അധ്യക്ഷതയിൽ വ്യവസായ വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരായ എം.എസ്. സദാനന്ദൻ, കെ.എ. ഖദീജാബി എന്നിവർ ക്ലാെസടുത്തു. കെ.എം. ബേബി മോഡറേറ്ററായിരുന്നു. സി.കെ. രാമനാഥൻ, ശോഭാ ജോഷി, പി.എൻ. രാമദാസ്, തങ്കമണി സുബ്രഹ്മണ്യൻ, വി.ജി. ഉണ്ണികൃഷ്ണൻ, കെ.ആർ. ജൈത്രൻ, കെ.എസ്. കൈസാബ്, ലതാ ഉണ്ണികൃഷ്ണൻ, മുനിസിപ്പൽ സെക്രട്ടറി എൻ.സി. വിജയൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.