എ. അയ്യപ്പൻ അനുസ്മരണം

വാടാനപ്പള്ളി: ജീവിത യാഥാർഥ്യങ്ങളുടെ പൊള്ളുന്ന വരികൾ മലയാളികളുടെ മനസ്സിൽ നിലനിർത്തി അലഞ്ഞു തീരാത്ത ഓർമകൾ ബാക്കിയാക്കി വിടവാങ്ങിയ മഹാകവിയായിരുന്നു എ. അയ്യപ്പനെന്ന് ചരമവാർഷിക ദിനാചരണത്തിൽ അഭിപ്രായമുയർന്നു. യൂത്ത് കോൺഗ്രസ് വാടാനപ്പള്ളി മണ്ഡലം കമ്മിറ്റിയാണ് ദിനാചരണം സംഘടിപ്പിച്ചത്. വാടാനപ്പള്ളി ഗവ. ഹൈസ്കൂൾ ലൈബ്രറിയിലേക്ക് എ. അയ്യപ്പ​െൻറ തെരഞ്ഞെടുത്ത കൃതികൾ സമ്മാനിച്ചു. ജില്ല സെക്രട്ടറി ആർ.എം. താരിഖ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സി.എസ്. വൈശാഖ് അധ്യക്ഷത വഹിച്ചു. കെ.എസ്.യു മണ്ഡലം പ്രസിഡൻറ് റിനാസ് മങ്ങാടൻ, ഒ.ഐ.സി.സി. തൃശൂർ യൂത്ത് വിങ് പ്രസിഡൻറ് ഷിർഷാദലി അരയങ്കര, സി.എസ്. സുവിൻ, സന്ദീപ് സോമൻ എന്നിവർ സംസാരിച്ചു. ഗവ. ഹൈസ്കൂൾ പ്രധാന അധ്യാപകൻ അബ്ദുൽ ഖാദർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.