ഡി.വൈ.എഫ്.ഐ ഗ്രാമക്കൂട്ടായ്മ

വെള്ളാങ്ങല്ലൂര്‍: ഡി.വൈ.എഫ്.ഐ വെള്ളക്കാട് യൂനിറ്റി​െൻറ നേതൃത്വത്തില്‍ ഗ്രാമക്കൂട്ടായ്മ ഞായറാഴ്ച നടക്കും. വൈകീട്ട് ആറിന് നടക്കുന്ന സാംസ്കാരിക സമ്മേളനം ജില്ല പഞ്ചായത്ത് അംഗം കെ.ആര്‍. സുമേഷ് ഉദ്ഘാടനം ചെയ്യും. ജില്ലയില്‍ ബ്ലോക്ക് പഞ്ചായത്തുകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തി​െൻറ പ്രസിഡൻറ് ഷാജി നക്കരക്ക് ഉപഹാരം നല്‍കും. വൈകീട്ട് അഞ്ച് മുതല്‍ കുട്ടികളുടെ കലാപരിപാടികളും സാംസ്കാരിക സമ്മേളനത്തിന് ശേഷം നാടന്‍പാട്ടുകളും ഉണ്ടാകും. വിദ്യാലയ വികസന സമിതി യോഗം കരൂപ്പടന്ന: ഗവ. ഹയർ സെക്കൻഡറി സ്കൂൾ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതി​െൻറ ഭാഗമായി വിദ്യാലയ വികസന സമിതി യോഗം ചേർന്നു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷാജി നക്കര അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എൻ.കെ. ഉദയപ്രകാശ്, വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രസന്ന അനിൽകുമാർ, വൈസ് പ്രസിഡൻറ് ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ, പ്രധാനാധ്യാപകരായ ടി.കെ. ജമീല, പി.എ. ലാലി, പി.കെ. സീനത്ത്, പി.ടി.എ പ്രസിഡൻറുമാരായ ഷൈല സഹീർ, അഹമ്മദ് ഫസലുല്ല, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ- സാമൂഹിക - സാംസ്കാരിക സംഘടന പ്രവർത്തകർ എന്നിവർ സംസാരിച്ചു. കോസ്റ്റ് ഫോർഡ് പ്രതിനിധി സ്കന്ദൻ പദ്ധതി വിശദീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.