ഇരിങ്ങാലക്കുട: പല്ലാവൂര്‍ അപ്പുമാരാര്‍ സ്മാരകവാദ്യ ആസ്വാദക സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന താളവാദ്യമഹോത്സവത്തിന് തുടക്കമായി. കൂടല്‍മാണിക്യം ക്ഷേത്രം കിഴക്കെ ഗോപുരനടയില്‍ പ്രത്യേക വേദിയിലാണ് താളവാദ്യമഹോത്സവം നടക്കുന്നത്. സി.എന്‍. ജയദേവന്‍ എം.പി ഉദ്ഘാടനം ചെയ്തു. തൃപ്രയാര്‍ രാജപ്പമാരാര്‍, തുടിയത്ത് സുബ്രഹ്മണ്യന്‍ നായര്‍, എം.യു. ദാമോദരന്‍ പൊറത്തിശേരി, കറപ്പന്‍ ചേലൂര്‍, അയ്യക്കുട്ടി ആനന്ദപുരം എന്നിവര്‍ക്ക് എം.പി ഗുരുദക്ഷിണ സമര്‍പ്പണം നടത്തി. പെരുവനം ഹരി, സംഗീത സംവിധായകന്‍ ആനന്ദ് മധുസൂദനന്‍ എന്നിവരെ ആദരിച്ചു. കെ.യു. അരുണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പാറമേക്കാവ് സെക്രട്ടറി ജി. രാജേഷ് ആമുഖ പ്രഭാഷണം നടത്തി. നഗരസഭ ചെയര്‍പേഴ്സന്‍ നിമ്യാ ഷിജു, ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ എ.എം. സുമ, കൊടകര രമേശ്, കെ.ആര്‍. രാജേന്ദ്രവർമ, പി.എ. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഫോക്ലോര്‍ അവാര്‍ഡ് ജേതാവ് തങ്കമണി പുത്തന്‍ചിറയും പാര്‍ട്ടിയും അവതരിപ്പിച്ച തുയിലുണര്‍ത്ത് പാട്ട്, തൃക്കൂര്‍ അശോക് ജി. മാരാരുടെ തായമ്പക എന്നിവ അരങ്ങേറി. ഭാരവാഹികൾ മാള പ്രസ് ഫോറം ഭാരവാഹികൾ: എ.ജി. മുരളീധരൻ (പ്രസി.), പി.കെ. അബ്ബാസ് (സെക്ര.), ഇ പി. രാജീവ് (വൈസ് പ്രസി), അജയ് ഇളയത് (ജോ. സെക്ര.), സി.ആർ. പുരുഷോത്തമൻ (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.