നവ മാധ്യമങ്ങളെ വിവേകത്തോടെ പ്രയോജനപ്പെടുത്തുക -കണ്ണൂക്കാടന്‍ ആളൂര്‍: നവമാധ്യമങ്ങളെ പൊതുസമൂഹത്തിെൻറ നന്മയ്ക്കുവേണ്ടി വിവേകത്തോടെയും വിവേചനത്തോടെയും പ്രയോജനപ്പെടുത്തണമെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍ അഭിപ്രായപ്പെട്ടു. 'കേരളസഭ'യുടെ നേതൃത്വത്തില്‍ നവസാമൂഹിക മാധ്യമങ്ങളെപ്പറ്റി നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസ്വസ്ഥതകളും സംഘര്‍ഷങ്ങളും വ്യാപകമാകുന്ന സമൂഹത്തില്‍ നവ മാധ്യമങ്ങള്‍ സത്യത്തിെൻറയും നന്മയുടെയും സഹിഷ്ണുതയുടെയും വക്താക്കളാകണം. സാമൂഹിക തിന്മകള്‍ക്കെതിരെ പ്രതികരിക്കുന്നതില്‍ മാധ്യമങ്ങള്‍ നേതൃത്വം നല്‍കണം. ജനങ്ങള്‍ തമ്മിലുള്ള ഐക്യവും സഹകരണവും ഉറപ്പാക്കുന്നതിനൊപ്പം സ്പര്‍ധയും അവിശ്വാസവും വളര്‍ത്താനുള്ള ശ്രമങ്ങളെ നിരുത്സാഹപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളുടെ ശരിയായ പ്രയോഗത്തിലൂടെ സമൂഹത്തിന് ഒട്ടേറെ നന്മകള്‍ കൈവരിക്കാന്‍ കഴിയുമെന്ന് ഹൊസൂര്‍ രൂപത നിയുക്ത മെത്രാന്‍ മാര്‍ ജോബി പൊഴോലിപ്പറമ്പില്‍ പറഞ്ഞു. കേരള പൊലീസിലെ സൈബര്‍ സെല്‍ റിട്ട. ഇന്‍സ്‌പെക്ടര്‍ ഫ്രാന്‍സിസ് പരേര, കെ.സി.ബി.സി മാധ്യമ കമീഷന്‍ സെക്രട്ടറി ഫാ. ജോളി വടക്കന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. പ്രഫ. ജോർജ് മേനാച്ചേരിക്ക് അവാര്‍ഡ് ആളൂര്‍: 2017ലെ കേരള സഭാതാരം അവാര്‍ഡ് പ്രഫ. ജോർജ് മേനാച്ചേരിക്കും സേവന പുരസ്‌കാരങ്ങള്‍ ജോണ്‍സന്‍ ആലപ്പാട്ടിനും ജോസി ജോസഫിനും സമ്മാനിക്കുമെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍ അറിയിച്ചു. ഇരിങ്ങാലക്കുട രൂപതയിലെ കരാഞ്ചിറ ഇടവകാംഗവും സെൻറ് ജെയിംസ് ആശുപത്രിയിലെ ഇന്‍ഷുറന്‍സ് വിഭാഗം കോഒാഡിനേറ്ററുമാണ് ജോണ്‍സന്‍. ചെന്നൈ സീറോ മലബാര്‍ മിഷനിലെ യുവജന കോഒാഡിനേറ്ററാണ് ജോസി ജോസഫ്. ഡിസംബര്‍ 16ന് നടക്കുന്ന കേരളസഭ കുടുംബ സംഗമത്തില്‍ അവാര്‍ഡ് ജേതാക്കളെ ആദരിക്കുമെന്ന് മാനേജിങ് എഡിറ്റര്‍ ഫാ. വില്‍സന്‍ ഈരത്തറ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.