തട്ടിപ്പ് നടത്തിയവരെ മാള പൊലീസിലേല്‍പ്പിച്ചു

മാള: ആക്രിക്കടയില്‍ ത്രാസുകളുടെ സര്‍വിസിങ്ങിനെന്ന് പറഞ്ഞെത്തി . കൊടുങ്ങല്ലൂര്‍ മേത്തല പെരുംപിള്ളി ആൻറണി (36), കോട്ടപ്പുറം വാഴക്കൂട്ടത്തില്‍ ആൻറണി (47), തൃക്കുലശേഖരപുരം ഉക്കാഞ്ഞിരത്ത് രാമകൃഷ്ണന്‍ (51) എന്നിവരാണ് പടിയിലായത്. മാള കെ.എസ്.ആര്‍.ടി.സിക്ക് സമീപത്തെ ആക്രിക്കടയിലാണ് ശനിയാഴ്ച വൈകീട്ട് 6.45 ഒാടെ മൂന്ന് പേര്‍ ത്രാസുകളുടെ സര്‍വിസിങ്ങിനെന്ന് പറഞ്ഞെത്തിയത്. സര്‍വിസിങ് നടത്തിയെന്ന് കാട്ടി ഉടമയോട് 600 രൂപ വാങ്ങി. സംശയം തോന്നിയ കടയുടമ കൊടുങ്ങല്ലൂരുള്ള ത്രാസുകളുടെ വ്യാപാര സ്ഥാപനത്തില്‍ വിളിച്ചു ചോദിച്ചപ്പോള്‍ സര്‍വിസിങ്ങിന് ആരെയും വിട്ടിട്ടില്ലെന്നറിയിച്ചു. തുടര്‍ന്നാണ് ഇവരെ പൊലീസില്‍ ഏല്‍പ്പിച്ചത്. കഴിഞ്ഞ ജനുവരിയിലും ഇതേ തരത്തില്‍ എത്തി ത്രാസുകള്‍ക്ക് പെയിൻറടിച്ച് പണം തട്ടിയിരുന്നു. ശനിയാഴ്ച നടന്ന തട്ടിപ്പ് മൂന്നാം തവണയാണത്രെ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.